Latest News

Local News
Article

Trikaripur

Politics

Karivellur

Gulf

Recent Posts

വാഹനാപകടം: രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരണപ്പെട്ടു

പരിയാരം:ഇന്ന് രാവിലെ വ്യത്യ സ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരണപ്പെട്ടു.തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ടിലും കണ്ണൂര്‍ താഴെ ചൊവ്വയിലുമാണ് അപകടമുണ്ടായത് തളിപ്പറമ്പ് പൊക്കുണ്ടില്‍പിക് അപ്പ് ജീപ്പിന്റെ ടയര്‍ ഊരിത്തെറിച്ച് ദേഹത്തിടിച്ച് മദ്രസ പഠനം കഴിഞ്ഞ് മടങ്ങുകയായിരുന്ന എട്ടുവയസ്സുകാരി മരണപ്പെട്ടു.ഒരു കുട്ടിക്ക് സാരമായി പരുക്കേറ്റു കുറുമാത്തൂര്‍ പൊക്കുണ്ടിലെ കുന്നുപുറത്ത് പുതിയപുരയില്‍ അഷ്‌റഫ്-റഷീദ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ(8)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എ ട്ടേകാല്‍ മണിയോടെ പൊക്കുണ്ട് ഇസ്തുല്‍ ഇസ്ലാംമദ്രസക്ക് സമീപത്തായിരുന്നു. അ പകടം. സഹപാഠിയും അയല്‍വാസിയുമായ പൊക്കുണ്ടിലെ ഹസ്സന്‍കുഞ്ഞിയുടെ മകള്‍ ഹസ്‌നഹസ്സ(8)ന് അപകടത്തില്‍ സാരമായി പരുക്കേറ്റു. തളിപ്പറമ്പില്‍ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്ന കെ.എല്‍.08- എ.ജി. 2899നമ്പര്‍ പിക് അപ്പ് ജീപ്പിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരിത്തെറിച്ചത്. കൂനം എ.എല്‍.പി സ്‌കൂളി ലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരണപ്പെട്ട ഹന്ന ഫാത്തി മ. അപകടത്തില്‍ സാരമായി പരുക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ഉടന്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പരുക്ക് ഗുരുതരമായിതനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു. സാരമായി പരുക്കേറ്റ ഹസനഹസ്സനെ പരിയാരം മെഡിക്കല്‍ കോളേജ്ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഹന്ന ഫാത്തിമയുടെ പിതാവ് ഇരിക്കൂര്‍ സ്വദേശിയായ അഷ്‌റ ഫ് ഒരുമാസം മുമ്പാണ് വിദേശത്തേക്ക് പോയത്. കുറുമാത്തൂരി ല്‍ മാതാവ് റഷീദയോടൊപ്പമാണ് താമസം. ഷാനിഷ്, റാഷിദ്, ഫാ ത്തിമ എന്നിവര്‍ സഹോദരങ്ങളാണ്. തളിപ്പറമ്പ് പോലീസ് ഇന്‍ ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആ ശു പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കണ്ണൂര്‍താഴേ ചൊവ്വയില്‍ സ്വ കാര്യ ബസിടിച്ച് വിദ്യാര്‍ഥിനി മ രിച്ചു. എസ്.എന്‍ കൊളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആ തിര (20) ആണ് മരിച്ചത്. പിതാ വിനൊപ്പം ബൈക്കില്‍ സഞ്ചരി ക്കുന്നതിനിടെ അതേ ദിശയില്‍ വരികയായിരുന്ന 'ഒമേഗ' ബസ് ഇടിക്കുകയായിരുന്നു. രാവിലെ ഒമ്പതരമണിക്കായിരുന്നു അ പകടം. ഇടിയുടെ ആഘാത ത്തി ല്‍ ആതിര ബസിനടി യിലേക്ക് വീണു. ബസ് ജിവനക്കാര്‍ അപകടം നടന്ന ഉടന്‍ ഓടി രക്ഷപ്പെട്ടു. വിവ രം അറിഞ്ഞെത്തിയ നാട്ടുകാരും വിദ്യാര്‍ഥികളുംബസ്തല്ലിത്ത കര്‍ ത്തു. അമിത വേഗതയില്‍ പൊ ലീസ് നടപടിയെടു ക്കുന്നി ല്ലെ ന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍തലശ്ശേരി റോഡ് നാട്ടുകാര്‍ ഉപരോ ധിച്ചു. രാഷ്ട്രീയ നേതാക്കളും പൊലീ സുകാരുമെത്തി ചര്‍ച്ച നടത്തിയ തിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചു

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി തുടങ്ങി. ഇന്നലെ രാത്രിയിലാണ് ഇന്ത്യന്‍ സേന പാക് അധീന കാശ്മീരില്‍ സൈനിക നടപടി തുടങ്ങിയത്. ആക്രമണ വിവരം ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. ഭീകരവാദികളില്‍ നിന്ന് ആയുധങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.ഇരുപതോളം ഭീകര ആക്രമണ പദ്ധതികളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. അടുത്ത കാലത്തായി ആദ്യമായാണ് ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തുന്നത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നു സൈനിക മേധാവി രണ്‍ബീര്‍സിംഗ് മാധ്യമങ്ങളോട് അറിയിച്ചു. പാക്കിസ്താന് കനത്ത നാശം വരുത്തിവെച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉറി അക്രമ സംഭവത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാക് അധിനിവേശ കാശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്.സൈനിക നടപടി അവസാനിപ്പിച്ചതായി ഡിജിഎംഒ അറിയിച്ചു

പ്രതിഷേധം ശക്തം: സഭാനടപടികള്‍ നിര്‍ത്തിവെച്ചു

തിരു: സ്വാശ്രയ മെഡിക്കല്‍ വി ഷയത്തില്‍ പ്രതിപക്ഷം പ്ര തി ഷേ ധവുമായി രംഗത്തെത്തിയ തോടെ സഭാ നടപടികള്‍ താ ല്‍ ക്കാലികമായി നിര്‍ത്തിവച്ചു. ക റുത്ത ബാഡ്ജ് ധരിച്ചാണ് യു. ഡി.എഫ് എം.എല്‍.എമാര്‍ സഭ യില്‍ ഹാജരായത്. ചോദ്യോത്ത ര വേള പ്രതിപക്ഷം ബഹിഷ്‌കരി ച്ചു. ബാനറുകളും പ്ലക്കാര്‍ഡു ക ളുമായാണ് എം.എല്‍.എമാര്‍ സഭയിലെത്തിയത്.
തുടര്‍ച്ചയായി സഭ തടസ്സ പെടു ത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സ്വാശ്രയമെഡിക്കല്‍ ഫീസ് കുറയ്ക്കാത്ത പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.സര്‍ക്കാര്‍ കണ്ണടച്ചിരുട്ടാക്കുക യാണെന്നും സ്വാശ്രയമുതലാളിത്തത്തിന്റെ നേതൃത്വം സി. പി.എം ഏറ്റെടുത്തെന്നും ചട്ടം അനുവദിക്കുന്നില്ലെങ്കിലും നോട്ടീസ് സ്വീകരിക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.

നാളെ ഹര്‍ത്താല്‍

ചെറുപുഴ: പയ്യന്നൂര്‍-ചെറുപുഴ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാളെ ചെറുപുഴ-പെരിങ്ങോം പഞ്ചായത്തുകളില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തും. അതേസമയം റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ പെരുമ്പയിലെപൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ക്ഷേത്രപാലക ബസുകള്‍ നാളെ കാരുണ്യ ഓട്ടം നടത്തും

തൃക്കരിപ്പൂര്‍: തൊഴിലാളി യുവതിയുടെ ചികിത്സാര്‍ത്ഥം കാരുണ്യ ഓട്ടം നടത്താന്‍ ക്ഷേത്രപാലക ബസുകളും. ഇടയിലക്കാട്ടിലെ നിര്‍മാണത്തൊഴിലാളിയായ എന്‍.ശ്രീജ (38)യുടെചികിത്സക്കായാണ് ക്ഷേത്രപാലക ബസുകള്‍ നാളെ ഓടുന്നത്. തൃക്കരിപ്പൂര്‍ വഴി പയ്യ ന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ ഓടുന്ന ക്ഷേത്രപാലക ബസ് ഒരു ദിവസം സാധാരണ ഓടുന്ന നാല് ട്രിപ്പും, പയ്യന്നൂര്‍, അന്നൂര്‍, പടന്നക്കടപ്പുറം, ചെറുവത്തൂര്‍ റൂട്ടില്‍ ഓടുന്ന ക്ഷേത്ര പാലക ബസ് നാല് ട്രിപ്പുമാണ് കാരുണ്യ ഓട്ടം നടത്തുന്നത്. നാളെ രാവിലെ ഏഴരമണിക്ക് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റില്‍ ബസുകളുടെ ഓട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും .

വീട്ടുമുറ്റത്ത്‌റീത്ത്

തളിപ്പറമ്പ്: സി.പി.എം അനുബാവിയുടെ വീട്ടുമുറ്റത്ത് കുറിപ്പെഴുതി റീത്തുവെച്ചു. തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ ടി.പി. ജാനകി ടീച്ചറുടെ വീട്ടുമുറ്റത്താ ണ് റീത്ത് വെച്ച സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് സൂചന. വിവരമറിഞ്ഞ് പരിസരവാസികള്‍ വീട്ടിലെത്തി വീട്ടുടമ പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തില്ല.

ഹോട്ടലില്‍ മോഷണം

പഴയങ്ങാടി: മാട്ടൂല്‍ ബീച്ചില്‍ പ്രവര്‍ത്തക്കുന്നഹോട്ടലില്‍ മോഷണം. മാട്ടൂല്‍ സൗത്തിലെ ചീറ്റക്കണ്ടി അനീഫിന്റെ ഉടമസ്ഥതയിലുള്ള മഫൂര്‍ ബീച്ച് റസ്റ്റോറന്റിലാണ് മോഷണം നടന്നത്.

തിമിരി വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിയുടെ പരാജയം; ജില്ലാകമ്മിറ്റിയംഗംഉള്‍പെടെ നാലു നേതാക്കള്‍ക്കെതിരെ നടപടി വരുന്നു

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പില്‍ കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ തിമിരിയില്‍ മല്‍സരിച്ച സി പി എം സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് ജില്ലാകമ്മിറ്റിയംഗം വി പി ജാനകിയുള്‍പ്പെടെ നാലുനേതാക്കള്‍ക്കെതിരെ നടപടി വരുന്നു. ഇതിന്റെ മുന്നോടിയായി വി പി ജാനകി, ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ പി വല്‍സലന്‍, ഏരിയാക മ്മിറ്റിയംഗം എം അമ്പൂഞ്ഞി, തിമിരി ലോക്കല്‍ സെക്രട്ടറി പി.കമലാക്ഷന്‍ എന്നിവര്‍ക്ക് സി പി എം ജില്ലാനേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിമിരി വാര്‍ഡില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഈ നാലുനേതാക്കള്‍ക്കാണെന്നാണ് നേതൃത്വം നിയോഗിച്ച അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സി പി എം ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്യുകയും ആരോപണ വിധേ യരായ നേതാക്കള്‍ക്ക് നോട്ടീസയക്കുകയുമായിരുന്നു. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സി പി എം സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്.കോണ്‍ഗ്രസ് ആദ്യമായി പഞ്ചായത്തില്‍ ഒരു സീറ്റ് നേടുകയും ചെയ്തു. തങ്ങളുടെ ഉരുക്കുകോട്ടയില്‍ കോണ്‍ഗ്രസ് നേടിയ വിജയം സി പി എമ്മിന് കനത്ത തിരിച്ച ടിയാണ് നല്‍കിയത്. തിമിരി വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി വി മുകുന്ദനെക്കാള്‍ 93 വോട്ടുകള്‍ അധികം ലഭിച്ച കോണ്‍ഗ്രസ് സ്ഥാ നാര്‍ഥി വിജയിക്കുകയും ചെയ്തു. തിമിരിയില്‍ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന വിഭാഗീയപ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമായത്.കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന വി പി ജാനകി അടക്ക മുള്ള നേതാക്കള്‍ തിമിരിയില്‍ സി പി എമ്മിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിയ ശ്രമം പോലും നടത്തിയിരുന്നില്ലെന്നാണ് അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരുന്നത്. സി പി എം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് സമയത്ത് രണ്ടുചേരികളില്‍ നിന്ന് നിരവധി തവണ നോട്ടീസ് പ്രചരിപ്പിക്കുകയും ത്രിതല പഞ്ചായത്തുകളിലേക്കുള്ള മൂന്ന് സി പി എം സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുണ്ടായിരുന്ന പോസ്റ്ററുകളില്‍ നിന്നും ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ തല വെട്ടിമാറ്റിയിട്ടും ഈ പ്രശ്‌നം നേതാക്കള്‍ ഗൗരവത്തിലെടുത്തില്ലെന്നുമാണ് കമ്മീഷന്‍ കണ്ടെത്തിയത്. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ ബാലകൃഷ്ണന്‍, കെ പി നാരായണന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് തിമിരിയിലെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തിയത്. താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുകയും ചെയ്തിരുന്നു.

ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് അംഗീകാരമായി പയ്യന്നൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്

പയ്യന്നൂര്‍:പയ്യന്നൂര്‍ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ വൈദ്യു തീകരണ മണ്ഡലമാക്കി മാറ്റുന്നതുമായി ബന്ധപ്പെട് വൈദ്യുതി വ കുപ്പ് ജീവനക്കാരും, ജനപ്രതിനിധികളും ചേര്‍ന്നുള്ള അവലോകന യോഗം പയ്യന്നൂര്‍ നഗരസഭാ ഹാളില്‍ നടന്നു. സി.കൃഷ്ണന്‍ എം. എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വെള്ളൂര്‍ ഇലട്രിസിറ്റി സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.വി.പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈദുതീകരണ പദ്ധതിയിലേക്ക് പയ്യന്നൂര്‍ നഗരസഭ(15) , ചെ റു പുഴ ( 270 ), എരമം കുറ്റൂര്‍ ( 149 ) ,കാങ്കോല്‍-ആലപ്പടമ്പ (102 ), കരിവെള്ളൂര്‍ -പെരളം ( 98 ), പെരിങ്ങോം വയക്കര ( 271 ) , രാമന്തളി ( 61 ) , പഞ്ചായത്തുകളിലെ പതിനൊന്ന്‌സെക്ഷനുകള്‍ക്ക് കീഴിലായി 1104 ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് അംഗീകാരമായി. 1225 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. സം സ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സഹായ ത്തോടെ എം.എല്‍.എ ഫണ്ടും , തദ്ധേശ സ്ഥാപനങ്ങളുടെ വിഹിത വും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ഒരു കോടി ഇരുപത്തെട്ട് ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. അത് സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
പഞ്ചായ ത്ത്തല ഇംപ്ലിമെന്റേഷന്‍ കമ്മറ്റികള്‍ കൂടാനും തീരു മാനിച്ചു. നഗരസഭചെയര്‍മാന്‍ അഡ്വ.ശശി വട്ട ക്കൊവ്വല്‍, പയ്യന്നൂര്‍ ഇലട്രിക്കല്‍ സബ് ഡിവിഷന്‍ അസി.എ ക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍ റോജ .പി.സി. എന്നിവര്‍സംസാരിച്ചു.

അംഗപരിമിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

പയ്യന്നൂര്‍: കേന്ദ്രസര്‍ക്കാരിന്റെ എഡിഐപി പദ്ധതിയില്‍ സാമൂഹിക നീതി വകുപ്പ് അംഗപരിമിതര്‍ക്കായി സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പ് നടത്തി. അംഗപരിമിതര്‍ക്കുള്ള ഉപകരണത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് വൈകല്യ നിര്‍ണ്ണയ ക്യാമ്പാണ് നടത്തിയത്.
വിവിധ പ്രദേശങ്ങളില്‍ നിന്ന് അഞ്ഞൂറിലേറെപേര്‍ ക്യാമ്പില്‍ പങ്കെടുത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയുടെ വിദഗ്ധ സംഘമാണ് ക്യാമ്പില്‍ പരിശോധന നടത്തിയത്. വീല്ഡചെയര്‍, ക്രച്ചസ്, ശ്രവണ സഹായികള്‍, വോക്കിംഗ് സ്റ്റിക്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള എം.എസ്‌ഐ ഇഡികിറ്റ്, മുച്ചക്ര സൈക്കിള്‍, ബ്രെയ്‌ലികെയ്ന്‍ സ്ലേറ്റുകള്‍ നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ എന്നിവ ഇവര്‍ക്ക് വിതരണം ചെയ്യും.
ചടങ്ങ് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അദ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍, എല്‍.ഷീബ,സംഘാടക സമിതി ഭാരവാഹി ടി.ഐ മധുസൂദനന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ വി. ബാലന്‍, എം. സജീവന്‍, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. ലതീഷ്, പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി. ലക്ഷ്മണന്‍ നായരുടെ നേതൃത്വത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വൊളന്റിയര്‍മാരായി.

ബാങ്കിന് മുന്നിലെ സമരം ശക്തിപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍:ടൗണ്‍ നിയമനം സംബന്ധിച്ച സമരം ആറാം ദിവസവും തുടരുകയാണ്. ഇത്രയും ദിവസമായിട്ടും യാതൊരു അനുരജ്ഞനവും നടത്താന്‍ തയ്യാറാവാത്ത നേതൃത്വത്തിന്റെ നിലപാടിനെ യോഗം പ്രതിഷേധിക്കുകയും സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് എം. വിജേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ മുമ്പില്‍ തിങ്കളാഴ്ച മുതല്‍ ഉപവാസം നടത്തുവാനും തുടര്‍ന്ന് നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുവാനും പിന്നീട് ജനപങ്കാളിത്തത്തോടെ ഉപരോധ സമരം നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് രജീഷ് കണ്ണോത്ത്, രാമന്തളി മണ്ഡലം പ്രസിഡണ്ട് കാസിം എട്ടിക്കുളം, കരിവെള്ളൂര്‍ മണ്ഡലം പ്രസിഡണ്ട് സുനില്‍ പുത്തൂര്‍,എരമം-കുറ്റൂര്‍ മണ്ഡലം പ്രസിഡണ്ട് എം. വിജേഷ്, കാങ്കോല്‍ മ ണ്ഡ ലം പ്രസിഡണ്ട് സിദ്ദിഖ് കാങ്കോല്‍, ചെറുപുഴ മണ്ഡലം പ്രസിഡണ്ട് സതീശന്‍ കര്‍ത്തികപള്ളി, പി. കിരണ്‍, സതീശന്‍ കാര്‍ത്തികപ്പള്ളി, പി. പ്രഭാത്, ഷറീഫ്,കെ.ടി ഹരീഷ്തുടങ്ങിയവര്‍ സംസാരിച്ചു

ബാങ്കിന്റെ സല്‍പേര് തകര്‍ത്ത് ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കുന്നു

-ടൗണ്‍ ബാങ്ക് സ്റ്റാഫ് കൗണ്‍സില്‍ യോഗം
പയ്യന്നൂര്‍: ഏതാനും ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോ ണ്‍ഗ്രസ്സ് വിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് ബാങ്കിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനും, ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കാനും പോലീ സ് കൂട്ടുനില്‍ക്കുന്നതായി പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് സ്റ്റാഫ് കൗണ്‍സില്‍ നിര്‍വ്വാഹക സമിതിയോഗം കുറ്റപ്പെടുത്തി.
ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്ന യശഃശറീരനായ കെ.പി. നൂറുദ്ദീനെതിരെ രാഷ്ട്രീയ എതിരാളികള്‍ പോലും ഉന്നയിക്കാത്ത അഴിമതി ആരോപണം ഉന്നയിക്കുന്നത് ജോലി ലഭിക്കാത്തതില്‍ നിന്നുയര്‍ന്ന നിരാശയില്‍ നിന്നാണ്.
യാതൊരുപക്ഷപാതിത്വവും ഇല്ലാതെ തികച്ചും സഹകരണ നിയമത്തിനെയും , യോഗ്യതയുടെയും അടിസ്ഥാനത്തില്‍ ഒരുവര്‍ഷം മുമ്പ് നൂറുദ്ദീന്‍ ഉണ്ടാക്കി ഭരണസമിതി അംഗീകരിച്ച നിയമന പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. പയ്യന്നൂരിലെ പല സഹകരണ സ്ഥാപനങ്ങളും തച്ചുതകര്‍ത്ത് ഇല്ലാതാക്കി ചില നിഗൂഢശക്തികള്‍ഭരണപക്ഷ രാഷ്ട്രീയ ശത്രുക്കളെ കൂട്ടുപിടിച്ച് ബാങ്കിനെതിരെ കലാപമുയര്‍ത്തുകയാണ്. ബാങ്കിനെതിരെ ഉയരുന്ന ഏത് വെല്ലുവിളികളെയും ജീവനക്കാര്‍ ഒറ്റക്കെട്ടായി എന്തുവിലകൊടുത്തും എതിര്‍ത്ത് പരാജയപ്പെടുത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന പരാതി തികച്ചും അടിസ്ഥാനരഹിതമാണ്. ദളിത് പിന്നോക്ക വിഭാഗത്തിന് ഭരണ ഗടന നല്‍കുന്ന സംരക്ഷണംസ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് ദുഃഖകരമാണെന്നും കള്ളക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും യോഗം പറഞ്ഞു.
പ്രസിഡണ്ട് എന്‍.വി. മധുസൂദനന്‍, സെക്രട്ടറി വി.വി. രഞ്ജിത്ത്, വി രേഖ, സുരേന്ദ്രന്‍ പി.വി, സുമടി, വി.പി.പി. ഉമ്മര്‍, സുമടി, എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിനുഎമ്മും അക്ഷര എം.കെയും നയിക്കും

പയ്യന്നൂര്‍: പാലക്കാട് നടക്കുന്ന സംസ്ഥാന ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കണ്ണൂര്‍ജില്ലാ ടീമുകളെ റിനു എമ്മും അക്ഷര എം.കെയുടം നയിക്കും. ജൂനിയര്‍ ആണ്‍കുട്ടികള്‍- റിനു എം(ക്യാപ്ടന്‍), അഭിനന്ദ്കൃഷ്ണന്‍, ഗോകുല്‍ കെ.വി, അഭിജിത്ത് കെ.വി, ശരത്ത് സി, ലിയോപോള്‍, അര്‍ജ്ജുന്‍കൃഷ്ണന്‍കെ, ഹരിശാന്ത് കെ.വി, അഭിഷേക് പി, അലോഷ്യസ് ജോയ്, പ്രജിന്‍ദാസ്, കിരണ്‍ എം. ജൂനിയര്‍ പെണ്‍കുട്ടികള്‍- അക്ഷര എം.കെ(ക്യാപ്ടന്‍) വൈഷ്ണവ് എം, വൃന്ദ പ്രകാശ്, രേവതി കെ.വി, രമ്യ, ദീപിക പി.പി, നന്ദന പി, കീര്‍ത്തന കെ.വി, അഹല്യഎം, ഐശ്വര്യ കെ, സാന്ദ്ര സുരേഷ്, മീ നാക്ഷി കെ.വി.

ആധാരമെഴുത്തുകാര്‍ ധര്‍ണ്ണാസമരം നടത്തി

പയ്യന്നൂര്‍: തൊഴില്‍ നിഷേധത്തിനെതിരെ ആധാരം എഴുത്തുകാര്‍ സംസ്ഥാനവ്യാപകമായി നടത്തു ന്ന ധര്‍ണ്ണാസമരത്തിന്റെ ഭാഗമമായി പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ നാല്‍പത്തിയെട്ട് മണിക്കൂര്‍ പണിമുടക്കും ധര്‍ണ്ണാസമരവും ആധാരമെഴുത്ത് പയ്യന്നൂര്‍ യൂ നിറ്റ് പ്രസിഡണ്ട് സുധീഷ്‌കുമാര്‍ എന്‍.വിയുടെഅധ്യക്ഷതയില്‍ സി.ഐ.ടി.യുകണ്ണൂര്‍ജില്ലാ സെ ക്രട്ടറി പി.വി. കുഞ്ഞപ്പന്‍ ഉദഘാടനം ചെയ്തു. തൊഴില്‍ മേഖലയില്‍ മറ്റുള്ളവരുടെ കടന്നുകയറ്റം അനുവദനീയമല്ലെന്നും നിരന്തരം സമരങ്ങളിലൂടെ മാത്രമെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നുംഅദ്ദേഹം പ റഞ്ഞു. റിയര്‍ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ജില്ലാ പ്രസിഡണ്ട് കെ.വി. ദിവാകരന്‍ ധ ര്‍ണ്ണാസമരത്തെ അഭിവാദ്യം ചെ യ്ത് വി.വി.സുധ,കെ.അനിത, എ.പി. രാമചന്ദ്രന്‍എന്നിവര്‍ സം സാരിച്ചു. കെ.രവീന്ദ്രന്‍ സ്വാഗത വും കെ.പി. പ്രദീപ് നന്ദിയും പറഞ്ഞു.

ഡോക്ടര്‍മാര്‍ക്ക് സമാദരം

പയ്യന്നൂര്‍: ഡോ.വി.സി രവീന്ദ്രന്‍ സപ്തതി ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂരിലെ മുതിര്‍ന്ന ഡോക്ടര്‍മാരെ ആദരിച്ചു. ആദ്യകാല ഡോക്ടര്‍മാരായ ഡോ.കെ ഭാസ്‌കരന്‍ നമ്പ്യാര്‍, ഡോ.കെ മോഹന്‍ രാംദാസ്, ഡോ.എ.ആര്‍ പൈ, ഡോ.കെ ദാമോദരന്‍, ഡോ.എസ്.വി ഷേണായി, ഡോ.എസ്.ഡി പ്രഭു, ഡോ.എ.വി ദാമോദരന്‍, ഡോ.എ.വി ഗോവിന്ദന്‍, ഡോ.കെ ഗോപിനാഥ്, ഡോ.യു.വി ഷേണായി എ ന്നിവരെയാണ് ആദരിച്ചത്. സമാദര സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ട ക്കൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.സി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വാമി കൃഷ്ണാനന്ദ ഭാരതി ഉപഹാര സമര്‍പ്പണം നടത്തി. ഡോ.ഇ.ശ്രീധരന്‍ ആദരഭാ ഷണം നടത്തി. ചടങ്ങില്‍ കേബിയാര്‍ കണ്ണന്‍, പ്രണവ് എന്നിവരെ അനുമോദിച്ചു. വി.ടി.വി ദാമോദരന്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്നു വിവിധ കലാപരികളും അരങ്ങേറി.

ജനകീയ പുസ്തക ശേഖരണം അന്തിമഘട്ടത്തിലേക്ക്

അന്നൂര്‍: അന്നൂര്‍ ഭഗത് സിംഗ് പഠനകേന്ദ്രം പുതുതായി ആരംഭിക്കുന്ന ഗ്രന്ഥാലയത്തിലേക്ക് പുസ്തകം സ്വരൂപിക്കുന്നതിനായി ആരംഭിച്ച ജനകീയ പുസ്തക ശേഖരണ പദ്ധതി അന്തിമഘട്ടത്തിലേക്ക്. ആയിരം പുസ്തകം എന്ന ലക്ഷ്യവുമായി ടി.സി.വി നന്ദകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ പദ്ധതിക്ക് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്നൂര്‍ പ്രദേശത്തെ നിരവധി പേര്‍ പഠനകേന്ദ്രത്തിന്റെ ഭാരവാഹികളെ വിളിച്ച് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. ഇതിനുപുറമെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണയും സഹായവുമായി അക്ഷരസ്‌നേഹികള്‍ മുന്നോട്ടുവന്നു. ഇതിന് പുറമെ പ്രവാസികളും പുസ്തകങ്ങള്‍ അയച്ചു. ഇതിനകം നൂറ്റിയിരുപത്തിയഞ്ച് പേരില്‍ നിന്നായി രണ്ടായിരത്തോളം പുസ്തകങ്ങള്‍ ഇനം തിരിച്ച് ഗ്രന്ഥാലയത്തില്‍ ഒരുക്കാനാണ്പദ്ധതിയിടുന്നത്. അന്നൂര്‍ ശാന്തിഗ്രാമിലെ എ.കെ.ജിമന്ദിരത്തിന് മുകളിലെ ഹാളില്‍ ഒരുക്കുന്ന ഗ്രന്ഥാലയം വിപുലീകരിച്ച് ഉടന്‍ പ്രവര്‍ത്തനആരംഭിക്കും. ജനകീയ പുസതകശേഖരണ പദധതിക്ക് ഉറച്ച പിന്തുണയുമായി മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി. ഭാസ്‌കരപൊതുവാള്‍ തന്റെ ഗ്രന്ഥശേഖരത്തിലെ അമൂല്യമായ റഫറന്‍സ് ഗ്രന്ഥങ്ങളെല്ലാം ഭഗത് സിംഗ് പഠനകേന്ദ്രത്തിന് കൈമാറി. പാഠശാലയില്‍ നടന്ന ചടങ്ങില്‍ എ.വി. രഞ്ജിത്ത് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കെ.പി. കുഞ്ഞിപ്പാര്‍വ്വതി അമ്മ, പി. ഷിജിത്ത്, എ.വി. ജാനകി, കെ.വി. ലിഗേഷ്, വികാസ് കുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. പഠനകേന്ദ്രത്തിനും ഗ്രന്ഥാലയത്തിനും പാഠശാലയുടെ മുഴുവന്‍ സഹായവും ലഭ്യമാകുമെന്ന് ടി.പി. ഭാസ്‌കരപൊതുവാള്‍ അറിയിച്ചു. 

പ്രതീകാത്മക ഉപ്പുസത്യാഗ്രഹം

പയ്യന്നൂര്‍:സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ എം.എല്‍.എയുമായ സുബ്രഹ്മണ്യ ഷേണായിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പയ്യന്നൂരിലെ പ്രശസ്ത വിദ്യാലയമായ ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും ഒ.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ 'വിഷരഹിത ആഹാരം, മാലിന്യ മുക്ത പരിസരം, സ്വാശ്രയ കേരളം' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിന് ഞായറാഴ്ച പ്രതീകാത്മക ഉപ്പുസത്യാഗ്രഹം സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തിദിനത്തില്‍ രണ്ട് മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്യുന്ന പദയാത്ര ചരിത്ര പ്രസിദ്ധമായ ഉളിയത്തുകടവില്‍ എത്തിച്ചേര്‍ന്ന് ഉഫ്പുകുറുക്കി മുദ്രാവാക്യം വിളംബരം ചെയ്യും. പ്രസ്തുത പ്രതീകാത്മക ഉപ്പുകുറുക്കല്‍ സമരത്തില്‍ വെച്ച് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും.

രാമന്തളിയിലെ കുരങ്ങുശല്യത്തിന് പരിഹാരം കാണണം

രാമന്തളി: നാവിക അക്കാദമി വന്നതിനുശേഷം രാമന്തളി പഞ്ചായത്ത് പ്രദേശം മുഴുവനും കുരങ്ങുകളുടെ വിളയാട്ടം രൂക്ഷമായിരിക്കുകയാണെന്നും കുരങ്ങുകളുടെ ശല്യം മൂലം ഒരു തരത്തിലുള്ള കൃഷിയും നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നുംതുറന്നിടുന്ന വാതിലുകളിലൂടെ അകത്തുകടന്ന് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ മുഴുവന്‍ നശിപ്പിക്കുന്നുവെന്നും അതിനാല്‍ കുരങ്ങുശല്യത്തിന് പരിഹാരം കാണണമെന്ന് കര്‍ഷക സംഘം രാമന്തളി വില്ലേജ് സമ്മേളനം ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാമന്തളിയില്‍ നടന്ന സമ്മേളനം കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കൊട്ടാരത്തില്‍ ചന്ദ്രന്‍(സെക്രട്ടറി), പി.പി. ജനാര്‍ദ്ദനന്‍(പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.

മെമ്പര്‍ഷിപ്പ് വിതരണം

പയ്യന്നൂര്‍: ജനതാദള്‍ (എസ്) മെമ്പര്‍ഷിപ്പിന്റെ ഭാഗമായി പയ്യന്നൂര്‍ മണ്ഡലത്തില്‍ ആയിരത്തിമുന്നൂറ് പേരെ അംഗങ്ങളാക്കും മുനിസിപ്പല്‍തല മെമ്പര്‍ഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡണ്ട് ടി.സി.വി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. സലാഹുദ്ദീന്‍ കേ ളോത്ത് അധ്യക്ഷനായിരുന്നു. മോഹനന്‍ വാരിയത്ത്, പി. നാരായണന്‍, കെ. മനോഹരന്‍, കെ.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. രാമന്തളിയില്‍ കെ.സി. ലതികേഷ് ഉല്‍ഘാടനം ചെയ്തു. ഭരതന്‍ അധ്യക്ഷനായി. കരിവെള്ളൂരില്‍ പി.വി.ടി കരുണാകരന്‍ ഉല്‍ഘാടനം ചെയ്തു. പി. നാരായണന്‍ അധ്യക്ഷനായി. കാങ്കോലില്‍ മണ്ഡലം പ്രസിഡണ്ട്‌കെ.സി. ലതികേഷ് ഉല്‍ഘാടനം ചെയ്തു. കേശുകുറുപ്പ് അധ്യക്ഷനായി. പെരിങ്ങോത്ത് മുരളീധരന്‍ പയ്യന്നൂര്‍ ഉല്‍ഘാടനം ചെയ്തു.കെ. രാജന്‍ അധ്യക്ഷനായി. എരമത്ത് ടി.സി.വി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.രാജേഷ് അധ്യക്ഷനായി. ചെറുപുഴയില്‍ സലാഹുദ്ദീന്‍ കേളോത്ത് ഉല്‍ഘാടനം ചെയ്തു. 

ഗാന്ധിജയന്തി വാരാഘോഷം

പയ്യന്നൂര്‍: അനാഥരില്ലാത്ത ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡോ. ടി.എം. സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിപാടിയുടെ തുടക്കം ഗാന്ധിപാര്‍ ക്കില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിക്കും. ലഹരിവിരുദ്ധ ഫോട്ടോ പ്രദര്‍ശനം, ഗാന്ധിജിയെ അറിയാന്‍, ക്വിസ് മത്സരം, കോളനിയില്‍ സര്‍വ്വെ സംഘടിപ്പിക്കല്‍ എന്നിവ നടക്കും.യോഗത്തില്‍ പ്രൊഫ. എം.ജി മേരി, പി.പി. മോഹനന്‍ മാസ്റ്റര്‍, സി.വി. രാജഗോപാലന്‍, കുഞ്ഞിമംഗലം വിജയന്‍,രാമചന്ദ്രന്‍, ടി.വി. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. അഖില്‍ പൊന്നാരത്ത് സ്വാഗതവും വിനീത് കുമാര്‍ നന്ദിയും പറഞ്ഞു

Videos