Latest News

Local News
Article

Trikaripur

Politics

Karivellur

Gulf

Recent Posts

കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പാപ്പിനിശ്ശേരി: കഞ്ചാവ് വില്‍പനക്കിടെ രണ്ട് യുവക്കളെ എക്‌സൈസ് സംഘം പിടികൂടി. ദേശീയപാതയില്‍ വേളാപുരത്തുവെച്ച് ഇരുപത്തിയഞ്ച് ഗ്രാം കഞ്ചാവുമായി കൊറ്റാളി പുഴാതി ദീപാലയത്തിലെ സി. അക്ഷയ്(18), പാപ്പിനിശ്ശേരി ആറോണ്‍ യു.പി. സ്‌കൂളിന് സമീപം വെച്ച് പൂഴാതി നന്ദനത്തിലെ അഭിഷേകി(19)നെയുമാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ രഘുനന്ദനന്‍, സി.ഇ.ഒ മാരായ ഷിബു, ശ്രീകുമാര്‍, സുരേഷ്, രഞ്ജിത് കുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും അമ്പത് ഗ്രാം കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. 

വിജിലന്‍സ് ചമഞ്ഞു കവര്‍ച്ച: രണ്ടു പേര്‍കൂടി അറസ്റ്റില്‍

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോ ്യോഗസ്ഥര്‍ ചമഞ്ഞു കവര്‍ച്ച ന ടത്തിയ കേസില്‍ രണ്ടു സംഘ ങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പോലീ സ്. കവര്‍ച്ച ആസൂത്രണം ചെയ് ത അജിംസ് കണ്ണൂരില്‍ നിന്നുള്ള അബ്ദുള്‍ ഹാലിമിന്റെ നേതൃ ത്വ ത്തിലുള്ള സംഘ ത്തെയും കൊ ച്ചി ചളിക്കവട്ടം സ്വദേശി ഹാരി സിന്റെ നേതൃത്വത്തിലുള്ള സംഘ ത്തെയും ഏര്‍പ്പെടുത്തുകയാ യിരുന്നു.
കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ഹാലിമിനെ കൂടാതെ ഹാരി സിനും തീവ്രവാദബ ന്ധമുണ്ടെ ന്നു പോലീസ് വ്യക്തമാക്കി. സ്വ ര്‍ണമടക്കം ഇനി തിരിച്ചു കിട്ടാന ുള്ള തൊണ്ടിമുതലുകള്‍ കൊ ണ്ടു പോയത് ഹാരിസാ ണെന്നാ ണ് മറ്റു പ്രതികള്‍ പോലീസി നോട് പറഞ്ഞി രിക്കുന്നത്. ഹാ രിസിനും കൂട്ടാളിക ള്‍ക്കുമായു ള്ള അന്വേഷണം പോലീസ് ഊ ര്‍ജിതമാക്കിയിട്ടുണ്ട്അബ്ദുള്‍ ഹാലിമിന്റെയും സംഘ ത്തില്‍ പ്പെട്ട ഷംനാദിന്റെയും അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി യിരുന്നു. ഇവര്‍ തീവ്രവാ ദക്കേ സില്‍ ജയിലില്‍ കഴിയുന്ന തടിയ ന്റവിട നസീറുമായി ബ ന്ധമുള്ള വരാണ്. കേസില്‍ പ്രതികള്‍ കൊ ണ്ടുപോയ സ്വര്‍ണമൊഴിച്ചുള്ള തൊണ്ടിമുതല്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.കവര്‍ച്ചാ കേ സില്‍ മൊ ത്തം പതിനാല് പ്രതി കളാ ണു ള്ളത്. ഇതില്‍ സൂത്രധാര നട ക്കം മൂന്ന് പേരെ നേരത്തെ അറ സ്റ്റ് ചെയ്തിരുന്നു.ബാക്കി ഉ ള്ളവ രുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടു ത്തുമെന്ന് പോലീസ് പറഞ്ഞു.
ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്‌കന് ഗുരുതരം

ഇടിച്ച വാഹനം നിര്‍ത്താതെ പോയി

പയ്യന്നൂര്‍: ദേശീയപാതയില്‍ എടാട്ട് കോളേജിന് സമീപം ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് ഗുരുതരമായി പരുക്കേറ്റു.ഇന്ന് പുലര്‍ച്ചെ അഞ്ച് മ ണിയോടെയായിരുന്നു അപകടം.
ഉദയപുരം പള്ളിയിലെ മുന്‍ ഉസ്താദും കാഞ്ഞങ്ങാട് ഇരിയ കാട്ടുമാടം സ്വദേശി എം.കെ. ആദമി(52)നാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
മലപ്പുറം തിരൂര്‍ പുലാമന്തോളിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് നാട്ടിലേക്ക് കെ.എല്‍. 60-ജി. 5767നമ്പര്‍ ബൈക്കില്‍ പോവുകയായിരുന്ന യാത്രക്കിടെ എടാട്ട് വെച്ചാണ് അ പകടം. ഇടിച്ച വാഹനം നിര്‍ത്താ തെ പോയി. ഇയാള്‍ ബൈക്കിലാണ് പതിവായി യാത്ര ചെയ്യാറത്രെ .
റോഡില്‍ രക്തം വാര്‍ന്ന് കിടന്ന ഉസ്താദ് ആദമിനെ അതുവഴി വയനാട്ടിലേക്ക് പോവുകയായിരുന്ന യാത്രാ സംഘമാണ് വാഹനത്തില്‍ കയറ്റി പരിയാരം മെ ഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തില്‍ ഉസ്താദ് ആദമിന്റെ കാലിന്റെ എല്ലുകള്‍ ത കര്‍ന്നട്ടുണ്ട്.പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തി ന്റെ ഹോസ്റ്റലില്‍ കഴിയുന്ന വി ദ്യാര്‍ത്ഥിയായ മകന്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
അപകടത്തില്‍പെട്ട സ്ഥലത്തുനിന്നും വസ്ത്രങ്ങളും രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതിയുണ്ട്.തെരച്ചില്‍ ന ടത്തിയെങ്കിലും ബാഗ്കണ്ടെത്താനായില്ലത്രെ. അമിത വേഗതയില്‍ വന്നകാറാണ് ബൈക്കിലിടിച്ചതെന്നും സൂചനയുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ ഇദ്ദേഹത്തിന്റെ അടു ത്ത ബന്ധുക്കള്‍ പരുക്കേറ്റ് ആശപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

കോടതിക്ക് മുമ്പില്‍ കനത്ത പോലീസ് വലയം

പയ്യന്നൂര്‍: കോടതിക്ക് മുന്നില്‍ കനത്തപോലീസ് വലയം. കൊ ലക്കേസ് പ്രതികളുമായി പോ ലീസ് കോടതിയിലെത്തുന്നതിന് മുന്നോടിയായാണ് കോടതിക്ക് മുന്നില്‍ കനത്ത പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതികളെ കോടതിയില്‍ കൊണ്ടുവന്ന് തിരിച്ചുകൊണ്ടുപോകുന്നതിനിടെ ഇരട്ടകൊലപാതക കേസിലെ പ്രതികളും പുറത്ത് നിന്നെത്തിയവുംതമ്മില്‍ വാക്കേറ്റഴും സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് ലാത്തിവീശുന്നതിനിടെ കല്ലേറും നടക്കുകയും പോലീസ് വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കനത്ത പോലീസ് ബന്തവസ്സൊരുക്കിയത്.
സംഭവത്തില്‍ എ.ആര്‍. ക്യാ മ്പിലെ പോലീസ് ഡ്രൈവര്‍ ഷാജിയെ എസ്.പി. സസ്‌പെന്റ് ചെയ്തിരുന്നു.
അതേസമയംസി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ഇന്ന് രാവിലെ പതിനൊന്ന് മണിയോ ടെ പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌കോടതിയില്‍ ഹാജരാക്കി.
കേസിന്റെ തുടര്‍നടപടികള്‍ ക്കായി കൊണ്ടുവന്ന പ്രതികളില്‍ നിന്നും കോടതി മൊഴി രേഖപ്പെടുത്തി.

കത്തിനശിച്ചു

പഴയങ്ങാടി: പഴയങ്ങാടിഅടിപാലത്തിന് സമീപം കൊട്ടിലയിലെ രവിയുടെ ഉടമസ്ഥതയിലുള്ള പി.വി.കെ. ഇന്‍ ഡസ്ട്രീസിലാണ് തീപിടുത്തമുണ്ടായത്.
ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഫൈബര്‍ഫോമുകള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നു.

ഭണ്ഡാരം കവര്‍ന്നു

പഴയങ്ങാടി: മാടായി വടുകുന്ദക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച രണ്ടുപ്രധാന ഭണ്ഡാരങ്ങള്‍കവര്‍ന്നു. ഇന്നലെ രാത്രിയിലാണ് കവര്‍ച്ചനടന്നത്. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് പോ ലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഭണ്ഡാരത്തില്‍ നിന്ന് ഏകദേശം അമ്പതിനായിരത്തോ ളം രൂപയും സ്വര്‍ണ്ണത്തിന്റെ കാ ണിക്കകളുംനഷ്ടപ്പെട്ടതായി ക്ഷേ ത്രവുമായി ബന്ധപ്പെട്ട കേ ന്ദ്രങ്ങള്‍ പറയുന്നു. ഇന്നലെ ശ്രീ കൃഷ്ണജയന്തി പ്രമാണിച്ച് ക്ഷേ ത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. പഴങ്ങാടി പോലീ സും വിരലടയാള വിദഗ്ധരും സം ഭവ സ്ഥലത്തെത്തി

തീവണ്ടിയില്‍ കടത്തുകയായിരുന്ന മുപ്പത് കുപ്പി ഗോവ മദ്യം പിടികൂടി

കണ്ണൂര്‍: തീവണ്ടിയില്‍ കടത്തുകയായിരുന്ന മുപ്പതുകുപ്പി ഗോവ മദ്യം അധികൃതര്‍ പിടികൂടി. റെയില്‍വെ പോലീസും എക്‌സൈസ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയില്‍ മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ വെച്ച് ഇന്നലെ വൈകുന്നേരമാണ് മദ്യം പിടികൂടിയത്.
തീവണ്ടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിലാണ് മദ്യകുപ്പികള്‍ അധികൃതര്‍ കണ്ടത്. ഗോവയില്‍ നിന്നും ഓണക്കാലത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന സൂചനയെ തുടര്‍ന്നായിരുന്നു പരിശധന. 750 മില്ലിയുടെ മുപ്പത് കുപ്പി ഗോവനിര്‍മ്മിത മദ്യമാണ് അധികൃതര്‍ കണ്ടെടുത്തത്.

കെ.എസ്.ആര്‍.ടി.സി ബസ്സ് പിറകോട്ട് പോയി, കടയിലേക്ക് കയറി

മാതമംഗലം: പയ്യന്നൂരിലേക്ക് പുറപ്പെട്ട മാതമംഗലം-പയ്യന്നൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് പിറകോട്ടുപോയതിനെ തു ടര്‍ന്ന് നിയന്ത്രണം വിട്ട് കടയിലേക്ക് കയറി.
ഇന്ന് രാവിലെ എട്ടേകാല്‍മണിയോടെയാണ് സംഭവം. ആളപായമുണ്ടായില്ല.
പയ്യന്നൂരിലേക്കുള്ള യാത്രക്കാരുമായിപുറപ്പെട്ട പയ്യന്നൂര്‍ ഡി പ്പോയിലെ കെ.എല്‍.15-4801നമ്പര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബ്രേക്ക് എയര്‍ കുറയ്ക്കുന്നതിനി ടെ പിറകോട്ട് പോയ ബ സ്സ് സമീപത്തെ ഫ്രഷ് ആന്റ് കൂള്‍ കടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. കടയില്‍ അടുക്കിവെച്ചിരിക്കുന്ന പച്ചക്കറിയും ഫ്രൂട്ട്‌സും ചിതറി വീണ് നശിച്ചു. വിവരമറി ഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. ബസ്സിനു കേടുപാടുകള്‍ ഒ ന്നും സംഭവിച്ചില്ല

ഓട്ടോ ടാക്‌സി വയലിലേക്ക് മറിഞ്ഞു

പയ്യന്നൂര്‍: വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോടാക്‌സി വയലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോ ടെയാണ് അപകടം. മത്സ്യവില്‍പനക്കാരന്റെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ അരികിടിഞ്ഞ് വയലിലേക്ക് മറിയുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമൊഴിവാകുകയായിരുന്നു.

അധ്യാപകര്‍ക്ക് മത്സരം

പയ്യന്നൂര്‍:സ്വാതന്ത്ര്യ സമര സേനാനി ടി.എം.കെ. വിഷ്ണുനമ്പീശന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്ക് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച ലേഖന സമാഹാരത്തിന്റെ മൂന്നുകോപ്പി സഹിതം ആഗസ്ത് മുപ്പത്തിയൊന്നിന് മുമ്പ് കിട്ടത്തക്ക വിധം ഡോ. ടി.എം. സുരേന്ദ്രനാഥ്, വിജയ്, നീലേശ്വരം, പി.ഒ. 671314 എന്നവിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400968011 എന്ന നമ്പറില്‍ ബന്ധപ്പെടണം.


കണ്ണൂര്‍ജില്ലാ സബ് ജൂനിയര്‍ ജൂഡോചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച പയ്യന്നൂരില്‍

പയ്യന്നൂര്‍: കണ്ണൂര്‍ജില്ലാ സബ് ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കണ്ടങ്കാളി ഷേണായി സ്മാരക ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇരുപത്തിയെട്ടിന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ നടക്കും.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയര് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ ടൂര്‍ണ്ണമെന്റില്‍ വെച്ച് സെലക്ട് ചെയ്യുന്നതാണ്. രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകളിലെ ജൂഡോ താരങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847012433 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പൂക്കള മത്സരം

പയ്യന്നൂര്‍: ചേമ്പര്‍ഓഫ് കൊമേഴ്‌സിന്റെയും വനിതാവിംഗിന്റെയും തേജസ് വസ്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പയ്യന്നൂര്‍ നഗരസഭാ അതിര്‍ത്തിക്കുള്ളിലെ സ്‌കൂള്‍ കേന്ദ്രീകരിച്ച് സപ്തംബര്‍ ഒമ്പതിന് വെള്ളിയാഴ്ച നടക്കുന്ന പൂക്കള മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്‌കൂളുകളുടെ വേരുവിവരം സപ്തംബര്‍ ഒന്നിന് മുമ്പ് പയ്യന്നൂര്‍ ചേമ്പര്‍ ഓഫീസില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍-04985 202380

ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ റിമാന്റില്‍

കാസര്‍കോട്: ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവന ക്കാരന്‍ അറസ്റ്റിലായി. ഉളിയത്തടുക്ക സ്വദേശിയും മധൂര്‍ എം എസ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുര്‍ റസാഖിനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ തളങ്കര ഖാസിലൈന്‍ സ്രാങ്ക് ഹൗസില്‍ താഹിറയെയാണ് (26) റസാഖ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വീട്ടി ലെത്തിയ റസാഖ് നേരത്തെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി യതിന്റെ പേരില്‍ ആക്രമിക്കുകയായിരുന്നു. നെഞ്ചില്‍ കുത്താന്‍ ശ്ര മിച്ചപ്പോള്‍ താഹിറ കൈകൊണ്ട് തടയുകയും, കൈക്ക് കുത്തേല്‍ ക്കുകയുമായിരുന്നു. പരിക്കേറ്റ താഹിറ ആശുപത്രിയില്‍ ചികിത്സ തേടി. 308 വകുപ്പ് പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറ് വര്‍ഷം മുമ്പാണ് അബ്ദുര്‍ റസാഖും താഹിറയും വിവാഹി തരായത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. ഇന്നലെ വൈ കിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്കയച്ചു.

കാണാതായ ഭര്‍തൃമതിയെ ബംഗളൂരുവില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: കാണാതായ എടാട്ടുമ്മലിലെ 24 കാരിയെ ബംഗളൂരു വില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു ഹൊസ്ദുര്‍ഗ് കോടതി യി ല്‍ ഹാജരാക്കി. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബസവനഗരയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് ചന്തേര അഡീഷണല്‍ എസ്‌ഐ എം.രാജന്റെ നേതൃ ത്വത്തില്‍ പോലീസ് ഭര്‍തൃമതിയെ കസ്റ്റഡിയിലെടുത്തത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതിയെ കാണാനില്ലെന്നു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായായിരുന്നു. ബംഗളൂരുവിലെ താസമസ്ഥലത്തു നിന്നും രണ്ടു മാസമായി കാണാനില്ലെന്നായിരുന്നു പരാതി. മൂന്നു വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഭര്‍ത്താ വുമൊന്നിച്ച് ബംഗളൂരുവിലായിരുന്നു താമസം. വനിതാ പോലീസിന്റെ സഹായത്തോടെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീശനും ചേര്‍ന്നാണു ബംഗളൂരുവില്‍ ഭര്‍തൃമതിയെ കണ്ടെത്തിയത്. ഗ്രാഫിക് ഡിസൈനറായ നീലേശ്വരം തൈക്കടപ്പുറത്തെ സുജിത്ത് കുമാറാണ് ഭര്‍ത്താവ്. യുവതിയെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാ ജരാക്കി.

കാരുണ്യ ഫാര്‍മസി

പയ്യന്നൂര്‍:പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കാരുണ്യ ക മ്യൂണിറ്റി ഫാര്‍മസി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച് ഉത്തരവായതായി സി. കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. കാന്‍സര്‍, ഹൃദ്രോഗം, ഡയാലിസിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും, ജീവന്‍ രക്ഷാമരുന്നുകളും വിലക്കുറവില്‍ ഇവിടെ നിന്ന് ലഭിക്കും. മരുന്നു കമ്പനികളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങി ഇടനിലക്കാരുടെ ചൂഷണമില്ലാതെ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുകയാണ് കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി ചെയ്യുന്നത്. ഡോക്ടറുടെ കുറിപ്പടിയു മായി വരുന്ന ആര്‍ക്കും എ.പി.എല്‍, ബി.പിഎല്‍ വ്യത്യാസമില്ലാതെ മരുന്ന് ലഭിക്കും. ഫാര്‍മസിക്കാവശ്യമായ കെട്ടിട സൗകര്യം നേരത്തെ സജ്ജമാക്കിയിരുന്നു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി സംവിധാനം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ , കൂത്തുപറമ്പ് താലൂക്ക് ആശുപത്രികളില്‍ ആരംഭിക്കുന്ന തിനായാണ് ഉത്തരവായിട്ടുള്ളത്.

പയ്യന്നൂര്‍ കാശിമഠ് സേവാ പ്രതിഷ്ഠാന്‍ അംഗങ്ങളുടെ കുടുംബ സംഗമം ഇരുപത്തിയെട്ടിന് ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക് സൂര്യസന്നിധിയില്‍ വെച്ച് നടക്കും.
കുടുംബയോഗത്തിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവുടെയും വിനോദ മത്സങ്ങള്‍ ഉണ്ടായിരിക്കും.
ഇതോടനുബന്ധിച്ച് സപ്തംബര്‍ ഏഴിന് ബുധനാഴ്ച ശ്രീ ഹനുമാന്‍രഥയാത്ര കൊച്ചിയില്‍ നിന്ന് ഹരിദ്വാറിലേക്ക് പ്രയാണമാരംഭിക്കുന്ന യാത്രയ്ക്ക് സപ്തംബര്‍ ഇരുപത്തിനാലിന് വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂരിലെ സൂര്യസന്നിധിയില്‍ വെച്ച് സ്വീകരണം നല്‍കും.
അന്യദേശത്ത് സ്ഥിര താമസമാക്കിയവരുടെയും ജോലി ചെയ്യുന്നവരുടെയും വിവാഹം കഴിഞ്ഞ് പോയവരുടെയും ഇ-മെയില്‍ ഐഡിയും മേല്‍വിലാസവും വെബൈസറ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ഓരോരുത്തരുടെയും കുടുംബനാഥന്മാര്‍ സെക്രട്ടറിയെ യോഗദിവസം ഏല്‍പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

അനുമോദിച്ചു

പയ്യന്നൂര്‍: പത്മശാലിയ സംഘം വെള്ളൂര്‍ ശാഖ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവ രെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ. പ്രഭാകരന്‍ഉല്‍ഘാടനം ചെയ്തു. എം. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി. നരേന്ദ്രന്‍ ഉപഹാരം നല്‍കി. കെ. ധനഞ്ജയന്‍, എം.വി പത്മനാഭന്‍, ടി.പി. രവീന്ദ്രന്‍, കെ.എം. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു

കൃത്രിമ പല്ലുസെറ്റ് സൗജന്യമായി നല്‍കുന്നു

പയ്യന്നൂര്‍: ഇന്ത്യന്‍ഡെന്റല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ചിന്റെ സാമൂഹ്യദന്താരോഗ്യ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ പല്ലുകളും നഷ്ടപ്പെട്ട അര്‍ഹതയുള്ളവര്‍ക്ക് കൃത്രിമ പല്ല് സെറ്റ് സൗജന്യമായി നല്‍കുന്നു. താല്‍പര്യമുള്ളവര്‍ സാക്ഷ്യപത്രം സഹിതം സപ്തംബര്‍ നാലിന് ഞായറാഴ്ച ഉച്ചക്ക് രണ്ട്മണിക്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണെന്നും ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് മുന്‍ ഗണന നല്‍കുമെന്നും ഡോ സുജ വിനോദ്, ഡോ. വിമല സുരേഷ്, ഡോ. സന്തോഷ്ശ്രീധര്‍, ഡോ. ശ്രീകുമാര്‍എ.വി, ഡോ. രതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.Videos