Latest News

ലീഗ് പ്രവര്‍ത്തകന് നേരെ അക്രമം: 15എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പഴയങ്ങാടി: ലീഗ് പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തിസംഘം ചേര്‍ന്ന് ഇരുമ്പുവടികൊണ്ട് അടിച്ചുപരുക്കേല്‍പിച്ചുവെന്ന പരാതി.
പഴയങ്ങാട ബീച്ച് റോഡിലെ ആസിബ മന്‍സിലിലെ ഫായിസി(22)നെയാണ് കഴിഞ്ഞദിവസം രാത്രി എട്ടരമണിയോടെ വെങ്ങരയില്‍ വെച്ച് പതിനഞ്ചംഗ സംഘം ആക്രമിച്ചത്.
പരുക്കേറ്റ ഫായിസിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫായിസിന്റെ പരാതിയില്‍ തസ്ലിം, മനാഫ്, മുബഷീര്‍, സുഫൈല്‍ തുടങ്ങി കണ്ടാലറിയാവുന്നപതിനഞ്ചോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

No comments:

Post a Comment