Latest News

രാമന്തളി 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഫിബ്രവരി 22 മുതല്‍ 26വരെ

രാമന്തളി: പതിനാറാം നൂറ്റാണ്ടില്‍ പറങ്കിപ്പടയോട് പടപൊരുതി വീരമൃത്യു വരിച്ച ചരിത്രപ്രസിദ്ധമായ രാമന്തളി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന 17ശുഹദാക്കളുടെ വര്‍ ഷത്തില്‍ നടത്തിവരാറുള്ള ഉറൂ സ്സും മാസാന്ത നടത്തിവരുന്ന ദിക് ര്‍സ്വലാത്ത് കൂട്ടുപ്രാര്‍ത്ഥനയുടെ വാര്‍ഷികവും ഫിബ്രവരി ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തിയാറ് വരെ നടത്തുവാന്‍ ജമാഅത്ത് ജനറല്‍ബോഡിയില്‍ വെച്ച് തീരുമാനമായി. ഇതിന്റെ നടത്തിപ്പിനായി ജ മാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സിഎംടി മുഹമ്മദ് കുഞ്ഞിഹാജി ചെയര്‍മാനും കെ.പി.സി അബ് ദുള്‍ റഹ്മാന്‍ ജനറല്‍ കണ്‍ വീനര്‍ പി.കെ. അബ്ദുള്‍ ലത്തീ ഫ് വൈസ് ചെയര്‍മാനാ യും പി. പി മുഹമ്മദലി, സി.എച്ച്. അ ഷ്‌റഫ് കണ്‍ വീര്‍മാരായും എം. ഇബ്രാഹിംകുട്ടി ട്രഷററുമായിവിപുലമായ കമ്മിറ്റി രൂപീകരിച്ചു. സബ് കമ്മിറ്റി കണ്‍വീര്‍മാരായി യു.കെ അബ്ദുള്ളഹാജി(ഭക്ഷണം),എ.പി അസൈനാര്‍ മൗലവി (സ്വീകരണം), സി.പി. ഇ സ്മായി ല്‍ (സ്റ്റേജ് ആന്റ് ഡക്കറേ ഷ ന്‍), സി.എ.റഹൂഫ് (പബ്ലിസിറ്റി) വളണ്ടിയേഴ്‌സ്ആന്റ്ട്രാഫിക് കണ്‍ വീനര്‍ ഒ. എം.അബ്ദു ള്‍ സലാം എന്നിവരെയും ഖത്തീബ് അ ബ്ദുള്‍ റഷീദ് സഅദി, സി.എച്ച്. ഇബ്രാഹിം മദനി,സദര്‍ അ ഹമ്മദ്കുട്ടി, മുദരിസ്സ് സമീര്‍ഐത്തമി എന്നിവരെഉപദേശക സമിതിയായുംതെരഞ്ഞെടുത്തു.
ജമാഅത്ത് കമ്മിറ്റി ജനറല്‍ സെ ക്രട്ടറി ഇ.അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞു.

No comments:

Post a Comment