Latest News

ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം19 സി.പി.എം പ്രവര്‍ത്തകര്‍ക്ക്

 എതിരെ വധശ്രമത്തിന് കേസ് പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകരും ആശുപത്രിയില്‍
 പയ്യന്നൂര്‍: ആര്‍.എസ്.എസ്. പയ്യന്നൂര്‍ താലൂക്ക് കാര്യവാഹക് പി ലാത്തറഅറത്തിപറമ്പിലെ കൊട്ടിലവീട്ടില്‍ സജിത്തിനെ(32) വെട്ടിപരുക്കേ ല്‍പിച്ച സംഭവത്തില്‍ സി.പി.എം-ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകരായപത്തൊമ്പത് പേ ര്‍ക്കെതിരെപെരിങ്ങോംപോ ലീ സ് വധശ്രമത്തിന് കേസെടുത്തു.
സി.പി.എം പ്രവര്‍ത്തകരായ കുന്നുമ്പുറത്തെ രാഹുല്‍, ബിജു, രാജീവന്‍, വിനയന്‍, രാജന്‍, ന വാസ്, ലോമന്‍, സുധീഷ്, വി ജേ ഷ് എന്നിവരും കണ്ടാലറിയാവു ന്ന പത്തുപേര്‍ക്കുമെതിരെയുമാ ണ് കേസ്.
വാഹനങ്ങള്‍ തകര്‍ത്തതുള്‍ പ്പെടെയുള്ള സംഭവത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അക്രമത്തില്‍ സാരമായി പ രുക്കേറ്റ സജിത്ത് കണ്ണൂരിലെ സ്വ കാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇന്നലെ രാത്രിയിലാണ് അക്രമം നടന്നത്. കാങ്കോല്‍ ശിവക്ഷേത്രത്തിനടുത്ത കൈലാസ് ഓഡിറ്റോറിയത്തില്‍ ആര്‍.എസ്.എസ്. സംഘം ബൈഠക് നടക്ക വെസംഘടിച്ചെത്തിയഒരുസം ഘം അക്രമിക്കുകയായിരുന്നു വത്രെ.
ഇരുകാലുകള്‍ക്കും തലക്കും സാരമായി പരുക്കേറ്റ സജിതിനെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലുംതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ഡി.വൈ.എഫ്. ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാ ങ്കോ ല്‍ ടൗണില്‍ എ. എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെ യ് ത ഗാന്ധിസ്മൃതി സംഗമം കഴിഞ്ഞുപോകുന്ന പ്രവര്‍ത്തകരെ ചീമേനി റോഡില്‍ വെച്ച് ആയുധവുമായെത്തിയ ആര്‍.എസ്.എസ് സംഘം അക്രമിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ് ഐ നേതാക്കള്‍ പറഞ്ഞു.
അക്രമത്തില്‍ പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ കാങ്കോലിലെ എ.വി രാജീവന്‍(39), പി. ബിജു(32), എന്നിവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 

No comments:

Post a Comment