Latest News

പയ്യന്നൂര്‍ മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 24 മുതല്‍ 27വരെ

പയ്യന്നൂര്‍: മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഇരുപത്തിനാല് മുതല്‍ ഇരുപത്തിയേഴുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
പത്തൊമ്പതിന് ബുധനാഴ്ച പ്രതിഷ്ഠാദിന മഹോത്സവം പത്തൊമ്പതിന് വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ക്ഷത്രം തന്ത്രി അബ്ലി വടക്കെ ഇല്ലത്ത് ശങ്കരവാധ്യാന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.ഗണപതിഹോമവും അടിയന്തിരവും നടക്കും.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അന്നദാനം. വൈകുന്നേരം പതിവ് അടിയന്തിരം.
ഇരുപതിന് വെള്ളിയാഴ്ച രാവിലെ കളിയാട്ടം വരച്ചുവെക്കല്‍.ഇരുപത്തിമൂന്നിന് ആരുഢ വണ്ണാരപുരയില്‍ ക്ഷേത്രേശന്മാരുടെ കലശം കുളിയും ഗണപതിഹോമവും
ഇരുപത്തിനാലിന് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂര്‍ സുബ്രഹ്ണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും കൊണ്ടുവരവ്.രാത്രി പത്ത് മണിക്ക് തോറ്റം. രാത്രി എട്ട് മണിക്ക് തനിമ കലാവേദി പയ്യന്നൂരിന്റഫെഗോത്രമൊഴി-നാടന്‍ കലാസന്ധ്യ
ഇരുപത്തിയഞ്ചിന് ബുധനാഴ്ച കോഴിക്കോട് കാദംബരി കലാസമിതിയുടെ നാടകം-നാഗമഠത്ത് തമ്പുരാട്ടി.
ഇരുപത്തിയാറിന് വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് കണ്ടോത്ത് തറവാട്ടില്‍ നിന്നും നൂറില്‍പരം താലപ്പൊലിയേന്തിയ ബാലികമാരുടെയും പുതുമയാര്‍ന്ന നിരവധി നിശ്ചല ദൃശ്യങ്ങളോടും കൂടിയ വര്‍ണ്ണശബളമായ കാഴ്ച.
രാത്രി എട്ട് മണിക്ക് പയ്യന്നൂര്‍ എസ്.എസ്.ഓര്‍ക്കസ്ട്രയുടെ ഗാനമേള.
പുലര്‍ച്ചെ മുതല്‍ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. തുടര്‍ന്ന് ആറാടിക്കല്‍ ചടങ്ങ്. രാത്രി ഒമ്പത് മണിക്ക് കളിയാട്ടം സമാപനം.

No comments:

Post a Comment