Latest News

ക്യാന്‍സറിനെ അറിയുക, ക്യാന്‍സറിനെ അകറ്റുക:ചിത്രയാത്ര 28ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. വി.പി.ഗംഗാധര ന്‍ ചെയര്‍മാനായുള്ള 'ആര്‍ട് കാന്‍ കെയര്‍' എന്ന സംഗടന കാന്‍സര്‍ രോഗമുക്തി നേടിയ പ്രശസ് ചിത്രകാരന്‍ എബി.എന്‍.ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചിത്രയാത്ര ഇരുപത്തിയെട്ടിന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ എത്തിച്ചേരും.
പ്രമുഖരായ ഇരുപത്തിയഞ്ച് ചിത്രകാരന്മാര്‍ തയ്യാറാക്കിയ ക്യാന്‍സര്‍ വിരുദ്ധ സന്ദേശ ചി ത്രങ്ങളുടെ പ്രദര്‍ശനം, വീഡി യോ പ്രദര്‍ശനം, ജനജാഗരണ സദസ്സ്, കാന്‍സര്‍ മുക്കി നേടിയവരുടെ കൂട്ടായ്മ, ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കല്‍, ക്ലാ സുകള്‍, സാന്ത്വന ഗീതങ്ങള്‍ ത ുട ങ്ങി വിവിധപരിപാടികള്‍ചിത്രയാത്രയോടൊപ്പമുണ്ടാരിക്കും.
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ഇടം സാന്ത്വന കേന്ദ്രത്തിന്റെ നിര്‍മ്മാണ സാമ്പത്തിക സമാഹരണവുംചിത്രയാത്രയുടെ ലക്ഷ്യമാണ്. ആയതിലേക്കായി വിവിധ വലുപ്പത്തിലുള്ള ഫ്രെ യിം ചെയ്ത ഗാന്ധിചിത്രങ്ങളും വിതരണം ചെയ്യുന്നു. വ്യാപകമാകുന്ന ക്യാന്‍സര്‍ രോഗത്തെ അറി യുവാനും പ്രതിരോധിക്കുവാനും സഹായിക്കുന്ന വിദഗ്ധരുടെ ക്ലാസുകളും അനുഭവ സാ ക്ഷ്യങ്ങളും ചിത്രയാത്രയോടൊപ്പമുണ്ടാകും.
ഇരുപത്തിയെട്ടിന് ശനിയാഴ് ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചിത്രയാത്രയുടെ ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് സി.കൃഷ്ണന്‍ എംഎ ല്‍.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. നഗരസഭാ ചെയര്‍മാന്‍ അ ഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായിരിക്കും. ടി.ഐ. മധുസൂദനന്‍, വി.നന്ദകുമാര്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.യു വിജയകുമാര്‍, ഡോ. പ്രവീണ്‍ ഗോപിനാ ഥ് എന്നിവര്‍ ആശംസകള്‍ നേരും. കമലാക്ഷന്‍ കെ സ്വാഗതം പറയും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് വിശിഷ്ടാതിഥിയായിരിക്കും. ഡോ. വി.സി രവീന്ദ്രന്‍ അധ്യക്ഷതവഹിക്കും. ടി.സിവി ദിനേശ്കുമാര്‍, എ.വി രഞ്ജിത്, രാമചന്ദ്രന്‍ കെ.വി, സുനില്‍കുമാര്‍ പി, പി.വി. ലക്ഷ്മണന്‍, എ. മഹേഷ്, പി. ഗോപാലന്‍, പി. വിജയന്‍, എം. രാമ കൃഷ്ണന്‍, പി.ജയന്‍, ടി.പി. സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സന്തോഷ്‌കുമാര്‍ പി.വി സ്വാഗതവും എബിഎന്‍.ജോസഫ് ന ന്ദിയും പറയും.
ചിത്രയാത്രയുടെ പ്രചരണാ ര്‍ത്ഥം ഇന്ന് വൈകുന്നേരം പു തിയ ബസ് സ്റ്റാന്റില്‍ നിന്നും ടൗ ണ്‍ സ്‌ക്വയറിലേക്ക്‌വിളംബര ജാ ഥയും നാളെ പെരുമ്പ മുതല്‍ പഴ യ സ്റ്റാന്റുവരെ കണ്ണുകെട്ടി ബൈ ക്ക് യാത്രയും നടക്കും.

No comments:

Post a Comment