Latest News

ചിത്രകല പ്രദര്‍ശനവും കഥാപ്രസംഗവും 29ന്

പയ്യന്നൂര്‍: സമന്വയ പയ്യന്നൂരിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലാ പ്രദര്‍ശനവും കാഥികന്‍ ബാബുകോടഞ്ചേരിയുടെ കഥാപ്രസംഗവും ഇരുപത്തിയൊമ്പതിന്ഞായറാഴ്ച നടക്കും.
രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്നചിത്രകല പ്രദര്‍ശനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. കെ.പി. ദിവാകരന്‍ രാമന്തളി ചിത്രം ഏറ്റുവാങ്ങും. ഗോവിന്ദന്‍ കണ്ണപുരം, രാമകൃഷ്ണന്‍ കണ്ണോം, എ.വി.ശശി എന്നിവര്‍ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
തുടര്‍ന്ന് നേര്‍വര-പ്രശസ്ത ചിത്രകാരന്മാരുടെ കൂട്ടായ്മയില്‍ വിനോദ് പയ്യന്നൂര്‍, ചിത്രന്‍ കുഞ്ഞിമംഗലം, ഉണ്ണി കാനായി, സുരേന്ദ്രന്‍കൂക്കാനം, സൈമണ്‍ പയ്യന്നൂര്‍, അരുണ്‍കുമാര്‍, സുരേഷ് പുഞ്ചക്കാട്, തങ്കരാജ്, കലേഷ് കലാലയ, സുരേഷ് അന്നൂര്, ബാലന്‍ പാലായി, പീറ്റര്‍, ശ്രീകല, സന്തോഷ് എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം അഞ്ച് മണിക്ക് സാംസ്‌കാരിക സമ്മേളനം. സമന്വയ പ്രസിഡണ്ട് പ്രൊഫ. ടി.പി. ശ്രീധരന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ രത്‌നകുമാര്‍, ജി.ഡിനായര്‍, എം.ആര്‍ പയ്യട്ടം, പ്രേമാനന്ദ് ചമ്പാട്, കെ.എം. വി. ചന്ദ്രന്‍, മോഹന്‍ദാസ് പാറാല്‍ എന്നിവര്‍ സംസാരിക്കും. സെക്രട്ടറി കെ. രാമകൃഷ്ണന്‍ സ്വാഗം പറയും.
തുടര്‍ന്ന് വയലാര്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ബാബു കോടഞ്ചേരി ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന നവീനകഥാപ്രസംഗശില്‍പം-വയലാര്‍ ഒരു സൂര്യതേജസ്സ്.

No comments:

Post a Comment