Latest News

കറന്‍സി അച്ചടിയും കള്ളനോട്ടും-2

-കെ ജി സുധാകരന്‍ 


1978ല്‍ നിരോധിച്ചതിനുശേഷം 2000 ഒക്‌ടോബറിലാണ് ആയിരം രൂപ നോട്ടുകള്‍ വീണ്ടും ഇറക്കിയത്. രണ്ടായിരമാണ്ടില്‍ പുറത്തിറക്കിയ ആയിരം രൂപയുടെ കള്ളനോട്ടുകള്‍ പതിനായിരത്തിലധികം ക ണ്ടെത്തിയത് എട്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ്, 2007-2008 വര്‍ഷത്തില്‍ കള്ളനോട്ടുകള്‍ ശതമാനത്തിന്റെ തോതില്‍ വിലയിരുത്തിയാല്‍ 2000-2001 വര്‍ഷത്തില്‍ 0.0015% ആയിരുന്നു. 2015-2016 വര്‍ഷത്തില്‍ 0.0018%. നോട്ടുകള്‍ തിരിച്ചറിയാന്‍ റി സര്‍വ് ബാങ്ക് ഇഷ്യൂ ഓഫീസുകളില്‍ Currency Verification and Processing Systems (CVPS) സംവിധാനം നിലവിലുണ്ട്. 2000-2001 വര്‍ഷത്തില്‍ ഭോപാല്‍, ഛത്തീസ്ഗഡ് ഓ ഫീസുകളില്‍ സംവിധാനം നടപ്പിലാക്കി. 2002-2003 വര്‍ഷത്തി ല്‍ 22 ഓഫീസുകളിലേക്ക് CVPS വ്യാപിപ്പിച്ചു.
ഒരു  മണിക്കൂറില്‍ 50000-60000 നോട്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന യന്ത്രങ്ങളാണ് ഇഷ്യു ഓഫീസുകളില്‍ സ്ഥാപിച്ചത്. 2011-2012 വര്‍ഷത്തെ ആര്‍ ബി ഐ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 59 ഇഷ്യു ഓഫീസുകളില്‍ CVPS സംവിധാനം  നിലവിലുണ്ട്. 2000-2001 വര്‍ഷം ബാങ്ക് ശാഖകളില്‍ കള്ളനോട്ട് തിരിച്ചറിയാന്‍ ultraviolet detector   സംവിധാനം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. 2004-2005 വര്‍ഷം കറന്‍സി ചെസ്റ്റുകളില്‍ നോട്ട് സോര്‍ട്ടിംഗ് മെഷീനുകള്‍ സ്ഥാപിച്ചു. ഈ  സംവിധാനങ്ങള്‍ കള്ളനോട്ട് തിരിച്ചറിയാന്‍ ഒരുപരിധിവരെ സഹായകമായി.
നവംബര്‍ എട്ടിന്റെ  പ്രഖ്യാപനം ബാങ്കുകളില്‍ നീണ്ട ക്യൂ നിത്യേന തുടര്‍ന്നു. ശാഖകളില്‍  കൂടുതല്‍ കൗണ്ടറുകള്‍  തുറന്നു. എല്ലാ കൗണ്ടറിലും കള്ളനോട്ട് കണ്ടെത്താന്‍ സംവിധാനമില്ല. വിശദമായ പരിശോധനയ്ക്ക് സമയമില്ല. ഈ സാഹചര്യം  മുതലെടുത്തുകൊണ്ട്  കള്ളനോട്ടുകള്‍  ബാങ്കുകളില്‍ എത്താന്‍ സാധ്യതയുണ്ട്. ഇതിന്  ഉത്തരവാദികള്‍ സര്‍ക്കാര്‍ തന്നെയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കേണ്ടതായിരുന്നു.
ആരുടേയോ താല്‍പര്യം സംരക്ഷിക്കാന്‍ ഇല്ലം  ചുടുകയാണിവര്‍. ഇന്ത്യയിലെ മുഴുവന്‍  ജനങ്ങളും തങ്ങളുടെ ദൈനംദിന കാര്യങ്ങള്‍  സുഗമമായി നടത്താന്‍ സാധിക്കാതെ  അലയുകയാണ്. ഈ സന്ദര്‍ഭത്തിലും  ഭാരതസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ച നടപടി  പൊതുസമൂഹത്തിനും  രാജ്യത്തിന്റെ  സമ്പദ്ഘടനക്കും
 ഗുണകരമാണെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. ഒരുപിടി കോര്‍പറേറ്റുകള്‍ ഈ നടപടികള്‍ക്കിടയിലും നേട്ടങ്ങള്‍ കൊയ്തത്
 ശ്രദ്ധേയമാണ്.
ബാങ്കുവായ്പകള്‍  എഴുതിത്തള്ളിയത്  കോര്‍പറേറ്റുകളുടെ  ആസ്തി പെരുപ്പിക്കാനും കള്ളപ്പണം വെളുപ്പിക്കാനും ഉചിതമായി. അവരാണല്ലോ കേന്ദ്രഭരണം  നിയന്ത്രിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ജനത  അനുഭവിക്കുന്ന ചില്ലറ അസൗകര്യങ്ങള്‍ ഉടനെ തീരുമെന്ന് പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുമ്പോഴും ആവശ്യമായ കറന്‍സി അച്ചടിക്കാന്‍ ആറുമാസം വേണമെന്ന് റിസര്‍വ് ബാങ്ക്. തങ്ങള്‍ അധ്വാനിച്ച് സ്വരൂപിച്ച പണം തങ്ങളുടെ  ആവശ്യത്തിന് പിന്‍വലിക്കാന്‍  സാധിക്കാതെ  ജനങ്ങള്‍ വലയുകയാണ്. ആറുമാസം കഴിഞ്ഞാലും ഈ രീതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണെന്ന് അനുമാനിക്കുന്നതില്‍  തെറ്റില്ല. പ്രശ്‌ന പരിഹാരത്തിന്  ആത്മാര്‍ത്ഥമായ ശ്രമം
 അധികാരികളുടെ ഭാഗത്തുനിന്നും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ
 അവസരത്തില്‍ ഇന്ത്യയില്‍ കറന്‍സി അച്ചടിക്കുന്നതിലെ യാഥാര്‍ത്ഥ്യങ്ങള്‍ നാം  അറിയേണ്ടതുണ്ട്. 2009-10ല്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലുള്ള
 എഴുപതോളം ബാങ്കുകള്‍ സി ബി ഐ പരിശോധന നടത്തി. ഈ ബാങ്കുകളില്‍ നിരവധി കള്ളനോട്ടുകള്‍ കണ്ടെത്തി. എന്നാല്‍ ആ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും നേരിട്ട് ബാങ്കുകള്‍ക്ക് വിതരണം
 ചെയ്തവയായിരുന്നു. പിന്നീട് അന്വേഷണം റിസര്‍വ് ബാങ്കിലേക്ക് നീങ്ങി. അതീവ ജാഗ്രതയോടെ, സുരക്ഷയോടുകൂടി പൂര്‍ത്തിയാകുന്ന പ്രക്രിയയാണ് കറന്‍സിയുടെ  അച്ചടി. എന്നിട്ടും റിസര്‍വ് ബാങ്കില്‍ എങ്ങനെ  കള്ളനോട്ടുകള്‍ എത്തി. 2010ല്‍ പാര്‍ലമെന്ററി  കമ്മിറ്റിയായ  Committee in Public
Under taking കണ്ടെത്തിയ വിവരങ്ങള്‍ ഒരു  ജനാധിപത്യ രാജ്യത്തിന്
 നിരക്കാത്തതായിരുന്നു.  ഒരു ലക്ഷം കോടി രൂപയുടെ കറന്‍സി അച്ചടിക്കാന്‍
 അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെയാണ്
 ഏല്‍പിച്ചത്. അമേരിക്കന്‍ കമ്പനിയായ  American Bank note Company, {_n«-Wnse De La Rue, , ജര്‍മ്മനിയിലെ  Giesecke & Devrient Consortium എന്നിവയാണ്  കറന്‍സി അച്ചടിക്കാന്‍ ഏല്‍പിച്ച കമ്പനി കള്‍.ലോകവ്യാപകമായി കറന്‍സിനോട്ട്  അച്ചടിക്കുന്നതിനു  പിന്നിലെ രഹസ്യങ്ങള്‍ Klous Bender FgpXnb Moneymakers the Secret World of Banknote printing  എന്ന പുസ്തകത്തില്‍ കൃത്യമായി വിവരിക്കുന്നുണ്ട്.
ഭീകരവാദവും  തീവ്രവാദവും  മയക്കുമരുന്നും തുടങ്ങി എല്ലാ വിരുദ്ധ
 പ്രവര്‍ത്തനങ്ങളും ഇതിനുപിന്നില്‍ അണിനിരക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഹചാരിയാണ് ഉല ഘമ ഞൗല കമ്പനി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കറന്‍സി അച്ചടിക്കുന്നതും ഇതേ കമ്പനിയാണ്. ഈ കമ്പനിക്ക്
 പാക്കിസ്ഥാനുമായി  അവിഹിത ബന്ധങ്ങള്‍ തെളിയിക്കപ്പെട്ടു.
ഇന്ത്യയില്‍ കറന്‍സി  അച്ചടിക്കാന്‍ വിതരണം ചെയ്ത കടലാസ്
 ഗുണനിലവാരം  കുറഞ്ഞതായിരുന്നു ഈ കാരണങ്ങള്‍കൊണ്ട് റിസര്‍വ് ബാങ്ക് ഈ  കമ്പനിയെ  കരിമ്പട്ടികയില്‍പെടുത്തി. കരിമ്പട്ടികയില്‍  ഉള്‍പ്പെട്ട കമ്പനിക്ക് വീണ്ടും റിസര്‍വ്ബാങ്ക് കരാര്‍  നല്‍കിയിരിക്കുകയാണ്.
ഈ നടപടി ദേശവിരുദ്ധവും ജനവിരുദ്ധവുമാണ്.പുതിയ 2000 രൂപ 500 രൂപ
 നോട്ടുകള്‍ ഈ കമ്പനി  വിതരണം ചെയ്ത  കടലാസ് ഉപയോഗിച്ചാണ്
 അച്ചടിക്കുന്നത്. ലോകരാജ്യങ്ങളിലെ  തൊണ്ണൂറ് ശതമാനം കറന്‍സിയും ഇന്ന്
 ഈ കമ്പനിയുടെ  ഇടപെടലോടെയാണ്  തയാറാകുന്നത്  പ്രധാനമന്ത്രിയുടെ
 മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഈ കമ്പനിക്ക്  അമിതമായ പ്രാധാന്യം നല്‍കിയതും ശ്രദ്ധേയമാണ്.

No comments:

Post a Comment