Latest News

കാര്‍ഗോ വിമാനം വീടുകള്‍ക്ക് മേല്‍ തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു

ബിഷ്‌കേക്: കിര്‍ഗിസ്താനില്‍ കാര്‍ഗോ വിമാനം ജനവാസപ്രദേശത്ത് തകര്‍ന്നു വീണ് മുപ്പത്തിരണ്ട് പേര്‍ മരിച്ചു. ഹോങ്‌കോങ്ങില്‍ നിന്ന്ഇസ്താം ബു ളിലേക്ക്കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബി ഷ്‌ േകക് വഴി പോവുകയായിരുന്ന വിമാനമാണ് അ പ കടത്തില്‍പെട്ടത്.
തുര്‍ക്കി എയര്‍ലൈന്‍സിന്റെ ബോയിങ് 747400 വിമാനം മനാസ്ന്താരാഷ്‌വിമാനത്താവളത്തില്‍ ഇറക്കുന്നതിന് തൊട്ടു മുമ്പ് സമീപപ്രദേശത്തെ വീടുകള്‍ക്ക് മുകളില്‍ തകര്‍ന്നു വീഴുകയായി രു ന്നു. വിമാനത്തില്‍ അഞ്ചുപേരാണുണ്ടാ യിരുന്ന തെന്ന് കിര്‍ഗിസ്താന്‍ വ്യോമഗതാഗത മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ഏറെ പേരും ഗ്രാമീണ രാണ്.
പ്രാദേശിക സമയം ഏഴരമണിയോ ടെയാണ് അ പകടം. കനത്ത മൂടല്‍ മഞ്ഞുമൂലം ദൃശ്യ പരിധി നഷ്ടമായതാണെന്ന് അപകടത്തിന് കാര ണമാ യത്. വിമാനം വീടുകള്‍ക്ക് മുകളിലൂടെ തക ര്‍ന്നു വീണതാണ് കൂടുതല്‍ മരണത്തിനിടയാക്കിയത്. പൈലറ്റിന്റെയും പതിനഞ്ച് ഗ്രാമീണരുടെയും മൃതദേഹം കണ്ടെടുത്തതായി ആരോഗ്യമ ന്ത്രാലയം അറിയിച്ചു.

No comments:

Post a Comment