Latest News

350 ലിറ്റര്‍ വാഷ് പിടികൂടി

പയ്യന്നൂര്‍: വാറ്റുചാരായ നിര്‍മ്മാണത്തിന് കൊണ്ടുവന്ന 350 ലിറ്റര്‍ 350 ലിറ്റര്‍ വാഷ് ഒളിപ്പിച്ചുവെച്ച നിലയില്‍ കുറ്റിക്കാട്ടില്‍ നിന്നും എക്‌സൈസ് സംഘം പിടികൂടി. തിരുമേനി അയ്യന്‍കല്ല് പെരുവട്ടം കാവേരികുളത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് വലിയ ബാരലുകളിലും കന്നാസുകളിലുമായി സൂക്ഷിച്ചുവെച്ച നിലയി ല്‍വാഷ് കണ്ടെത്തിയത്.
പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അസീസ്, കെ.ടി.എന്‍. മനോജ്,ഷിജു, മനോജ്, പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് പിടികൂടിയത. എക്‌സൈസ് സം ഘം റെയ്ഡിനെത്തിയത് കണ്ട് വാഷ് സൂക്ഷിച്ച പെരുവട്ടം സ്വ ദേശി മരത്താംകോല്‍ രാഘവ ന്‍(53) ഓടി രക്ഷപ്പെട്ടു. ഇയാ ള്‍ക്കെതിരെ എക്‌സൈസ് അധികൃതര്‍ കേസെടുത്തു. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു.

No comments:

Post a Comment