Latest News

ബി.ജെ.പി നേതാവിന്റെ കാറില്‍ കലാപത്തിന്റെ സിഡി തിരഞ്ഞെടുപ്പ് കമ്മീഷന്‍ 65 കോടി കള്ളപ്പണം പിടിച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്പ്രഖ്യാപിച്ചതിനെ തുട ര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറുപത്തിയഞ്ച് കോ ടിയുടെ കള്ളപ്പണം പിടിച്ചെടുത്തു.പരിശോധന കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പക്കല്‍ നിന്ന് കൂടുതല്‍ കള്ളപ്പണം കണ്ടെത്താന്‍ കഴിയുമെന്ന നിഗമനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം യു.പിയിലെ ബി.ജെ.പി നേതാവും നിയമസഭാംഗവുമായസംഗീത് സോമിന്റെ കാറില്‍ നിന്നു കലാപത്തിന്റെ സിഡികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയില്‍ 2013ലെ മുസാഫിര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡിയാണ് കണ്ടെടുത്തത്. വിവരം കിട്ടിയ പോലീസ് സ്ഥലത്തെത്തി സിഡി പിടികൂടുകയായിരുന്നു. വാഹനത്തില്‍ സി ഡി പ്രദര്‍ശിപ്പിക്കാനായി പ്ര ത്യേക സ്‌ക്രീ നും തയ്യാറാക്കിയിരുന്നു.വാഹനംഓടിച്ചിരുന്ന ഡ്രൈ വര്‍ക്കെതിരെകേസെടുത്തു

No comments:

Post a Comment