Latest News

നടക്കാവില്‍ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രം; പ്രതിഷേധവുമായി നാട്ടുകാര്‍

തൃക്കരിപ്പൂര്‍: പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നടക്കാവ് കോള നിക്കു സമീപം ജനവാസ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ് കരണ കേന്ദ്രം തുടങ്ങാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണ മെന്ന് നടക്കാവ് കോളനി പുലയ സമുദായ സംഘം അടിയന്തിര യോഗം ആവശ്യപ്പെട്ടു.
മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ എന്ന പേരില്‍ മാര കമായ പ്ലാസ്റ്റിക് മാനില്യങ്ങള്‍ ജനവാസ കേന്ദ്രത്തില്‍ തള്ളി സംസ ്കരിക്കാനുള്ള നീക്കം ജനങ്ങളെ അണിനി രത്തി ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഒന്നര വര്‍ഷം മുന്‍പ് ഇവിടെ കേന്ദ്രം തുടങ്ങാനുള്ള അധികൃതരുടെ നീക്കം ജനങ്ങളുടെ പ്രതിഷേധ ത്തേത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അതു വീണ്ടും പുനരു ജീവി പ്പിക്കാനുള്ള നീക്കത്തിനെതിരെ ഏതറ്റം വരേയും സംഘടന പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രദേശത്തെ നൂറ്റിയമ്പത്കുടുംബങ്ങളില്‍ അധിവസിക്കുന്ന എണ്ണൂറില്‍പ്പരം പേരെ ദുരിതത്തിലാക്കി ജനവാസ കേന്ദ്രത്തില്‍ ഇത്തരം കേന്ദ്രം തുടങ്ങാനുള്ള നീക്കത്തെ പരിസ്ഥിതിമനുഷ്യാവകാശ ലംഘനമായി കണ്ട് നിയമ നടപടിക്കും നേതൃത്വം വഹിക്കുമെന്നും സമുദായ സംഘം പ്രസിഡന്റ് സുനില്‍ മാപ്പിടിച്ചേരി, ഇ.രാജേഷ് കുമാര്‍, സുബീഷ് പൊയിരന്‍ എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment