Latest News

കുടുംബവഴക്ക്: യുവാവിന് കുത്തേറ്റു

പയ്യന്നൂര്‍:യുവാവിനെ കുത്തേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിവെള്ളൂര്‍ ഗവ .ആശുപത്രിക്ക് സമീപം താമസിക്കുന്ന എ.വി രാജേഷി(36)നെ കത്തിക്കൊണ്ട് കുത്തേറ്റനിലയില്‍ പയ്യന്നൂരിലെ അനാമയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലേകാലോടെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെ ബന്ധു രാജേഷിനെ കുത്തിപരുക്കേല്‍പിക്കുകയായിരുന്നു. വയറിന് സാരമായി പരുക്കേറ്റ രാജേഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് കരിവെള്ളൂരിലെത്തിയിരുന്നു.

No comments:

Post a Comment