Latest News

ചാത്തൂട്ടിയേട്ടന്റെ വനജാകുമാരി എക്‌സ്പ്രസ്സ്


ഡോ. ശശികുമാര്‍ വെള്ളൂര്‍

ചാത്തൂട്ടിയുടെ മനസ്സിനും പലപല ഗതികളും
വിഗതികളുമുണ്ട്.
ഉണ്ടാവണമല്ലോ.
വനജാകുമാരി
എക്‌സ്പ്രസ്സിനെപോലെ മുന്നോട്ടേക്കും
പിന്നോട്ടേക്കും...
മുന്നാക്കം പിന്നാക്കം
ജീവിതത്തില്‍
വലിയവലിയ
മുടിത്തെയ്യങ്ങളെപ്പോലെ
അണിഞ്ഞൊരുങ്ങി
ഉറഞ്ഞാറിയവന്‍
ചാത്തൂട്ടി
വനജാകുമാരിയെ നാളേറെ കഴിഞ്ഞ കണ്ട് കണ്ട് കണ്ണ് മഞ്ഞളിച്ച്
ഒരുക്കം കെടുത്തുന്ന
ഓര്‍മ്മകളില്‍
ഉറങ്ങിയുണരുകയാണ്
ഇപ്പോഴിപ്പോള്‍ ചാത്തൂട്ടി
എടങ്ങേറുണ്ടാക്കുന്ന
ഓര്‍മ്മകള്‍ .ഓര്‍മ്മകളുടെ ഓര്‍മ്മക്കേടുകളില്‍ നിന്നു പെറുക്കിയെടുക്കുന്ന
കരിനീല വളകളെപ്പോലെ
നിരന്തരം ഓര്‍മ്മിപ്പിക്കുന്ന കൂര്‍ത്തുമൂര്‍ത്ത
ഓര്‍മ്മച്ചില്ലുകള്‍
അന്നും വനജാകുമാരി ബസ്സിന്റെ പിന്നാമ്പുറത്ത് ഡ്രൈവര്‍ ചാത്തൂട്ടിയുടെ പിന്നാമ്പുറത്തെ
സീറ്റിലിരുന്നു.
'വണ്ടി ഈടയൊന്ന് നിര്‍ത്ത്വാ....'
'നിനിക്ക് എന്നാണേ
കൊയപ്പം...'
'ഒന്നൂല്ല...വണ്ടി നിര്‍ത്ത്....'
'ഏടോ വില്‍സാ വണ്ടി
നീ എട്ക്ക്...ഞാനീട
വീക്കെ ടാക്കീസിന്റട്ക്ക...
എറച്ചിമാര്‍ക്കറ്റ് റോഡ്‌ല്
വണ്ടി നിര്‍ത്ത്വേന്ന്....'
ചാത്തൂട്ടി മൂന്നുംകൂടിയ മുക്കില്‍ ഇറങ്ങി.
വനജാകുമാരി
നടക്കുകയാണ്.
മുന്നോട്ട് മുന്നോട്ടേക്ക്...
ചാത്തൂട്ടി ഒരംപിടിച്ചുനടന്നു
'ആട നിക്ക് ...എന്ന
എന്നാണ് പറ...
എന്നോട് പറ....'
കുറെയേറെ നടന്നനേരം
വനജാകുമാരി
തിരിഞ്ഞുനിന്നു
പിന്നെ തലകുനിച്ചു
'ഞാനെന്താ പറയണ്ടത് ചാത്തൂട്ടിയേട്ടാ...'
ചാത്തൂട്ടിയേട്ടന്‍ വെറും
ചാത്തൂട്ടിയേട്ടനായി
വനജാകുമാരി കരഞ്ഞും
വിതുമ്പിയും കൊണ്ടേയിരുന്നു
'എന്നാ നിനിക്ക് പറ്റിയത്
വനജേ...'
പതിനാറാം നമ്പര്‍ ബസ്സ് പോകുന്ന റോഡിനോരത്തെ പറങ്കിമാവുകളില്‍ നിന്നും പറങ്കി മാങ്ങകളും പ
റങ്കി അണ്ടികളും
പൊഴിഞ്ഞിറങ്ങി
വനജാകുമാരിയുടെ
ആത്മനൊമ്പരങ്ങളെപ്പോലെ
കഥകളും കഥകളുടെ
പിന്നാമ്പുറങ്ങളും
മിന്നാമ്പുറത്തെ മിനുക്കി
പെരുപ്പിച്ച പെരുപ്പുകളും പിന്നെ പിന്നെയാണല്ലോ
തുടങ്ങുന്നത്.
'വാ എന്റൊന്നിച്ച് വാ
ചാത്തൂട്ടിയേട്ടാ...'
ചാത്തൂട്ടി
വനജാകുമാരിയുടെ
പിറകെ നടന്നു.
ഒരുവീട്
വീടെന്ന് അതിനെ പറയാന്‍ പറ്റുമോ എന്നറിയില്ല.
ഓടുമേഞ്ഞ ഒരു പുര
'നോക്ക് ചാത്തൂട്ടിയേട്ടാ.. എന്റെ മക്കള.....'
ചാത്തൂട്ടി
അന്തംകെട്ടുനിന്നു
'ഇവരിക്ക് വേണ്ടിയാ
ഞാനിന്ന് ജീവിക്ക്ന്നത്...'
കട്ടിലില്‍ രണ്ട് ജീവികള്‍ അര്‍ദ്ധബോധാവസ്ഥയില്‍
'അമ്മേ..അമ്മേ... അച്ഛന്‍ വെര്വാ.... അച്ഛന്‍വെര്വാ...'
വനജാകുമാരി കരഞ്ഞില്ല
'നിന്റെട്ക്ക അച്ഛനും
ആരും വരില്ല.
ഈ അമ്മ മാത്രം...'
ചാത്തൂട്ടി എന്തുപറയാന്‍...
എന്നാലും
ചാത്തൂട്ടിക്കും ഒരു
മനസ്സുണ്ടല്ലൊ
'എനക്ക് കൂടുതലൊന്നും ഏതും പറയാനില്ല.
വനജേ ഞാന്‍ കുഞ്ഞള
എന്റെ കുഞ്ഞളപ്പോലെ കാണും നോക്കും
പഴയകഥയൊന്നും നീ എന്നോട് പറയണ്ട'
പറയുകയേ വേണ്ട.
'വനജാകുമാരിയുടെ
മക്കള്‍ എന്റെ മക്കള്‍....'
വനജാകുമാരി എന്റെ
ആരുമല്ലെങ്കിലും നിങ്ങക്ക് ഞാനുണ്ട്..
വനജാകുമാരി
തരിച്ചുനിന്നു
'ഞാമ്പോന്ന്...
ഞാമ്പെര ചാത്തൂട്ടീ
വീക്കെ ടാക്കീസിന് മുന്നിലെ ബസ് സ്റ്റോപ്പില്
വനജാകുമാരി എക്‌സ്പ്രസ്സും കാത്ത്...
വില്‍സണ്‍ ഓടിച്ച
വനജാകുമാരി
എക്‌സ്പ്രസ്സ് വന്നു
ചാത്തൂട്ടി വനജാകുമാരി എക്‌സ്പ്രസ്സിന്റെ
പിന്നാമ്പുറത്തെ സീറ്റില്‍
നെല്ലിക്കാപ്പാലത്തേക്ക്.
വില്‍സണാണ്
വണ്ടി ഓടിക്കുന്നത്.....
'എടാ വില്‍സാ...വണ്ടി
ആലിങ്കീല്‍ സ്റ്റോപ്പില്
നിര്‍ത്തേ ചാത്തൂട്ടിയേട്ടന്‍
ആടയേടയെങ്കിലും
ഉണ്ടാവും എന്നീം കാത്ത്'
ആലിന്‍കീഴില്‍ സ്‌റ്റോപ്പ്
വില്‍സണ്‍ വണ്ടി നിര്‍ത്തി
ചാത്തൂട്ടിയേട്ടന്‍
ബസ് സ്റ്റോപ്പില്‍
ഒരു ഓലച്ചൂട്ടിന്
തീ കത്തിച്ചുകൊണ്ട്
'വാ...ചാത്തൂട്ടി.....'
ചാത്തൂട്ടി വനജാകുമാരി എക്‌സ്പ്രസ്സില്‍ നിന്നും
ഇറങ്ങി....
ചാത്തൂട്ടിയേട്ടന്റെ പിന്നാലെ പൂത്താലികള്‍
പൂത്തുകിടക്കുന്ന
വെള്ളപ്പരപ്പുകള്‍ക്കിടയിലൂടെയുള്ള നെടുവരമ്പിലൂടെ



No comments:

Post a Comment