Latest News

സാന്ത്വന വാരത്തിന് തുടക്കം

 പയ്യന്നൂര്‍: ' വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍;എന്ന ന്ദേശവുമായി എസ്.വൈ.എസ് പയ്യന്നൂര്‍ സോണും മാടായി സോണും സംയുക്തമായി കേരള ഗവ. മികച്ച പകല്‍ വീടിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ കോറോം പകല്‍ വീട്ടില്‍ പശുവും കിടാവും ഉച്ചയൂണും നല്‍കി. അബ്ദുള്‍ കരീം സഅദിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണകിറ്റിന്റെ ഉദ്ഘാടനം കെ. മുഹയദ്ദീന്‍ സഖാഫി വിതരണം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഞ്ജീവന്‍ , ജാക്‌സണ്‍, എം.ടി.പി അബ്ദുള്ള മൗലവി, അബ്ദുള്‍ റഷീദ് സഖാഫി, സഈദ് ഹാജി, മുഹമ്മദലി സഅദി, ഇഖ്ബാല്‍ പോപ്പുലര്‍, ഇസ്മായില്‍ കാങ്കോല്‍, നജീബ് ഹാജി പെരുമ്പ, സലീം മാടായി എന്നിവര്‍ പ്രസംഗിച്ചു. കെ.വി.സമീര്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുള്‍ റഹിമാന്‍ സഖാഫി നന്ദിയും പറഞ്ഞു

No comments:

Post a Comment