Latest News

മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെകെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരണപ്പെട്ടു


പരിയാരം: കെട്ടിടത്തിന് മുകളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കവെ അബദ്ധത്തില്‍ താഴേക്ക് വീണ് വ്യാപാരി മരണപ്പെട്ടു. കമ്പില്‍ തെരുവിലെ ഗോവിന്ദന്‍-നാരായണി ദമ്പതികളുടെ മകനും ഗാര്‍മെന്റ് യൂനിറ്റില്‍ റെ ഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തുന്ന നെയ്യന്‍ സുരേഷാ(46)ണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഏഴരമണിയോടെയാണ് അപകടം. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സുരേഷിനെ കൊയിലി ആശുപത്രിയില്‍ എ ത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍ കിയശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകുംവഴി രാത്രി ഒമ്പത് മണിയോടെ മരണപ്പെടുകയായിരുന്നു. സോനയാണ് ഭാര്യ. ശ്രീനന്ദ മകളാണ്.രാധാകൃഷ്ണന്‍, സുനില്‍, സുജിത്, ശ്രീമതി, ചന്ദ്രിക, സു മതി, സുഷമ എന്നിവര്‍ സഹോദരങ്ങളാണ്. മയ്യില്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment