Latest News

ഇതരസംസ്ഥാന തൊഴിലാളിയുടെ ഒരുലക്ഷം രൂപ കവര്‍ന്നു

ചെറുപുഴ: ഇതര സംസ്ഥാന തൊ ഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ചഒരുലക്ഷത്തോളം രൂപ കവര്‍ന്നു. കഴിഞ്ഞദിവസം പുളിങ്ങോത്താണ് സംഭവം. ബംഗാള്‍ ജല്‍ത്തഗിരിയിലെ അരുണ്‍റായും സഹോദരനും താമസിക്കുന്ന ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലായിരുന്നു മോഷണം നടന്നത്. തേപ്പുപണിക്കാരായ ഇവര്‍ പുളിങ്ങോത്തും പരിസരത്തും ജോലി ചെയ്ത് സ്വരൂപിച്ചുകൂട്ടിയ 98,500 രൂപയാണ് മുറിയുടെ താഴ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കൊണ്ടുപോയത്. മുറിയിലെ സ്വിച്ച്‌ബോര്‍ഡിന് സമീപം വെച്ചതായിരുന്നു പണം.
ഇക്കഴിഞ്ഞ പതിനാറിന് രാവിലെ പതിവുപോലെ മുറി പൂട്ടി ജോലിക്ക് പോയതായിരുന്നു ഇവര്‍. വൈകുന്നേരം ആറുമണിയോടെ തിരിച്ചുവന്നപ്പോള്‍ മുറിയുടെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. വിവരമറിഞ്ഞ് ചെറുപുഴ എസ്.ഐ കെ.വി. സ്മിതേഷും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.അരുണ്‍റായ്‌യുടെ പരാതിയില്‍ പോലീസ് കേസെടുത്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചീമേനിയില്‍ താമസിക്കുന്ന യുവാവിനെ പോലീസ് അന്വേഷിച്ചുവരികയാണ്.അരുണ്‍റായ്‌യുടെ ബന്ധുവായ ഇയാള്‍ ചീമേനിയില്‍ നിന്നും പതിനാറിന് പുളിങ്ങോത്ത് വന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ചീമേനിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഇയാള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ടവര്‍ ലൊക്കേഷനില്‍ ഇയാള്‍ എത്തിയിട്ടുണ്ടെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.

No comments:

Post a Comment