Latest News

ജാതിപ്പേര് വിളിച്ച് ആക്ഷേപം ലക്ഷ്മിനായര്‍ക്കെതിരെ കേസെടുത്തു

തിരു: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു. തന്നെ ജാതിപ്പേര് വിളിച്ച് ആ ക്ഷേപിച്ചുവെന്നും ഹോട്ടലില്‍ ജോലിയെ ടുപ്പിച്ചുവെന്നുമുള്ള ദലിത് വിദ്യാര്‍ഥിയുടെ പരാ തി യിലാ ണ് കേസ്. ജാമ്യമില്ലാ വ കുപ്പ് പ്രകാരമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. കന്‍ റോണ്‍മെന്റ് അസിസ്റ്റന്റ് ക മ്മീഷണര്‍ സി.ഇ ബൈജു വിനാ ണ്‌കേസിന്റെ അന്വേഷണ ചു മതല.
അതേസമയം, ലോ അക്കാദമി സമരം ഒത്തുതീര്‍ക്കണമെന്ന് മു ഖ്യമന്ത്രി മാനേജ്‌മെന്റിനോട് ആവശ്യ പ്പെട്ടു. സമരത്തിന് പരി ഹാരം കാണാന്‍ വിദ്യാഭ്യാസമ ന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ രാജി വെ ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ ഥികള്‍ നടത്തുന്ന സമരം ഇരുപത്ദിവസം പിന്നിടുന്ന സാഹ ചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
വിദ്യാര്‍ഥി സമരത്തില്‍ ഇട പെട്ട് പരിഹാരം കാണണ മെന്നാ വശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഗവര്‍ ണറെ കാണാന്‍ തീരുമാ നിച്ചി ട്ടുണ്ട്. ഉച്ചക്കു ശേഷം ഗവര്‍ ണര്‍ വിദ്യാര്‍ഥികള്‍ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുമെന്നാണ് സൂചന. എന്നാല്‍, സര്‍ക്കാര്‍ ആ വശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് വി ട്ടുവീഴ്ചക്ക് തയ്യാറല്ല. നിയ മ പരമായി നീങ്ങാനും ഹൈകോ ട തിയില്‍ കേസ് ഫയല്‍ ചെയ്യാ നുമാണ് മാനേജ്‌മെന്റ് നീക്കം. പൊലീസ് സംര ക്ഷ ണത്തോടെ ക്‌ളാസുകള്‍ ആരംഭിക്കാനും മാ നേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.

No comments:

Post a Comment