Latest News

സാമൂഹിക വികാസത്തിന് വിദ്യാര്‍ത്ഥികളുടെ പങ്ക് അനിവാര്യം: അബ്ദുസ്സമദ് മുട്ടം

പിലാത്തറ: സാമൂഹികവികാസത്തിന് വിദ്യാര്‍ത്ഥികളുടെ പങ്ക് അനിവാര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചിന്തകള്‍ നന്‍മ യുടെ പാതയില്‍ വിനിയോഗിക്കാന്‍ തയ്യാറാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജന.സെക്രട്ടറി അബ്ദുസ്സമദ് മുട്ടം അഭിപ്രായപ്പെട്ടു. സുന്നീ ബാലവേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിലാത്തറ ചുമടുതാങ്ങിയില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാ ഘോ ഷം ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. റെയിഞ്ച് കണ്‍വീനര്‍ ഖലീല്‍ മൗലവി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി പ്രമേയ പ്രഭാഷണം നട ത്തി.ഹനീഫ് യമാനി, യൂസുഫ് ഹാജി കല്ലായി, ഗഫൂര്‍ ദാരിമി, എം. കെ ഹസ്സന്‍ കുഞ്ഞി ഹാജി, അബ്ദുറഷീദ് സഅദി, അബൂക്കോയ ഫൈസി, അസ്ലം കാങ്കോല്‍, സജീര്‍ കാടാച്ചിറ തുടങ്ങിയവര്‍ സം സാരിച്ചു. അര്‍ഷദ് പിലാത്തറ സ്വാഗതവും മുര്‍ഷിദ് നന്ദിയും പറഞ്ഞു


No comments:

Post a Comment