Latest News

പിന്തുണയുമായി വി.എസ്. സമരപന്തലില്‍

വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായം

തിരു: ലോ അക്കാദമിയില്‍ വിദ്യാ ര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഭരണപരി ഷ് കാര കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ് അച്യുതാനന്ദന്‍ സമരപന്തലിലെത്തി
വിദ്യാര്‍ഥി കളുടെ ആവശ്യം ന്യായമാണെന്നും അത് അംഗീ കരി ക്കുകയാണ് വേണ്ടതെന്നും ലോഅക്കാദമി സ മരപ്പന്തലിലെ ത്തിയ വി.എസ് ആവശ്യപ്പെട്ടു. ലോഅക്കാദമി കൈവശം വ ച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.പതിനാറേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയാണ് അനധികൃതമായി അവര്‍ കൈവശം വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോ അക്കാദമിയിലെ വിദ ്യാ ര്‍ഥി വിരുദ്ധ നടപടികളില്‍ പ്ര തിഷേധിച്ച്എസ്.എഫ്.ഐ അടക്കമുള്ള വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്തു കൊണ്ടിരിക്കുകയാണ്. സമരം ഇ ന്ന് പതിനഞ്ചാം ദിവസത്തി ലേ ക്ക്കടന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനി ധികളുമായി മന്ത്രി സി.ര വീന്ദ്ര നാഥ്ഇന്ന്‌വൈകുന്നേരം നാല് മണിക്ക് ചര്‍ച്ച നടത്തും.
അതേസമയം പ്രിന്‍സിപ്പാളിനെ പിരിച്ചുവിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറണമെന സമരസമിതി നേതാക്കളോട് സി.പിഎം നേതൃത്വം ആവശ്യപ്പെട്ടതായും പ്രചരിക്കുന്നതിനിടയില്‍ വി.എസ്. സമരപന്തലില്‍ ചെന്ന തും അവരുടെ ആവശ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും ചര്‍ച്ചായി.
എന്നാല്‍ ലോ കോളേജ് മാനേജുമെന്റിന്റെ തീരുമാനം തങ്ങളെ സി.പി.എം നേതൃത്വം അറിയിക്കുക മാത്രമാണുണ്ടായതന്നും ആവശ്യങ്ങളില്‍ ഉറച്ചുനിന്ന് മുന്നോട്ടുപോകുമെന്നും എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

No comments:

Post a Comment