Latest News

കളിയാട്ടം രണ്ടിന് തുടങ്ങും

 പയ്യന്നൂര്‍: കൊക്കാനിശ്ശേരി മനു ആചാരിമാരുടെ ദേവസ്ഥാനത്ത് കളിയാട്ടം രണ്ടിന് തുടങ്ങും. വൈകുന്നേരം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് സഹസ്രദീപം തെളിയിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ നഗരസഭാ അധ്യക്ഷന്‍ അ ഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിക്കും. തന്ത്രി അനുഗ്രഹ ഭാഷണം നടത്തും. രാത്രി എട്ട് മണിക്ക് ഗാനാഞ്ജലി, മൂന്നിന് രാത്രി എഴ് മണിക്ക് തോറ്റം,എട്ട് മണിക്ക്ബാലി വെള്ളാട്ടം , നാലിന് രാവിലെ മു തല്‍ കുടിവീരന്‍, ബാലി, വിഷ്ണുമൂര്‍ത്തി, കുണ്ടോര്‍ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും

No comments:

Post a Comment