Latest News

മണക്കാട് സാംസ്‌കാരിക വേദി രജതജൂബിലി ആഘോഷം നാളെ തുടങ്ങും

കരിവെളളൂര്‍: മണക്കാട് സാംസ്‌കാരികവേദി രജത ജൂബിലി ആ ഘോഷം നാളെ തുടങ്ങും. നാളെ ഉച്ചയ്ക്ക് രണ്ടര മണിക്ക് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം ഇ.പി. രാജഗോപാലന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും.
രജതജൂബിലിക്ക് മുന്നോടിയായി കഴിഞ്ഞമാസം പ്രദേശത്തെ നൂറ്റിയമ്പത് വീടുകള്‍ക്ക് അടുക്കളത്തോട്ടം ഒരുക്കുവാന്‍ പച്ചക്കറി വിത്ത് സൗജന്യമായി വിതരണം ചെയ്തു. ഒരുവര്‍ഷത്തെ പരിപാടിയില്‍ സമ്പൂര്‍ണ്ണ ശുചിത്വം മണക്കാട് പദ്ധതി, ആരോഗ്യ ക്യാമ്പ്, യുവജന, വനിതാ സംഗമങ്ങള്‍, വയോജനങ്ങളെ ആദരിക്കല്‍ എന്നിവ നടത്തും.

സംസ്ഥാന ബാല കൃഷിശാസ്ത്ര കോണ്‍ഗ്രസ്സില്‍ മികച്ച വിദ്യായമായി തെരഞ്ഞെടുത്ത കരിവെള്ളൂര്‍ നോര്‍ത്ത് എ.യു.പി സ്‌കൂളിനെ ആദരിക്കും. തുടര്‍ന്ന് കാസര്‍കോട് ബീറ്റ്‌സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് സംഘാടകസമിതിചെയര്‍മാന്‍ എം.വി അപ്പുക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ പി.വി നന്ദികേശന്‍,എം.കെ. പ്രിയേഷ്, പി.വി മണിപ്രസാദ്, വി. വിജയന്‍, പി. മാധവന്‍, പി. കുഞ്ഞിക്കണ്ണന്‍, പി.വി ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.













No comments:

Post a Comment