Latest News

കളിയാട്ട മഹോത്സവം ഇന്ന് തുടങ്ങും

രാമന്തളി: എട്ടിക്കുളം ശ്രീ ഭഗവതിക്ഷേത്രം കളിയാട്ടമഹോത്സവം ഇന്നുതുടങ്ങി മുപ്പതിന് സമാപിക്കും. ഇന്ന് രാവിലെ ഗണപതിഹോമം.തുടര്‍ന്ന് മാടായിക്കാവില്‍ നിന്നും രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത്. വൈകുന്നേരം നാല് മണിക്ക് മൊട്ടക്കുന്ന് ശ്രീ പുതിയ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് കലവറ ഘോഷയാത്ര ആരംഭിച്ച് അഞ്ച് മണിക്ക് ക്ഷേത്രത്തിലെത്തിച്ചേരും.
വൈകുന്നേരം ആറ് മണി മുതല്‍ എട്ടിക്കുളം ശ്രീ ഭഗവതി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളുടെ തോറ്റം.നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് വീരന്‍ തെയ്യങ്ങളുടെ പുറപ്പാട്, ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ എട്ട് മണി മുതല്‍ എട്ടിക്കുളത്ത് ഭഗവതി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്ത്തി,ഗുളികന്‍ എന്നീ തെയ്യങ്ങളുടെ പുറപ്പാട്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് കാഴ്ച മുപ്പതിന് പുലര്‍ച്ചെ ഭൂതം തെയ്യത്തിന്റെ പുറപ്പാട്, പുലര്‍ച്ചെ അഞ്ച് മണിക്ക് തീചാമുണ്ഡിയുടെ അഗ്നിപ്രവേശം. ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ അന്നദാനം.

No comments:

Post a Comment