Latest News

നാടകപ്രവര്‍ത്തകരെ ആദരിച്ചു

തൃക്കരിപ്പൂര്‍: ഗ്രാമീണ നാടക വേദികളില്‍ മാറ്റത്തിന്റെ ഉണര്‍വ്വായിരുന്ന നാടക പ്രവര്‍ത്തകരെ ഉത്തരമേഖലാ അമേച്വര്‍ നാടകോത്സവത്തില്‍ ആദരിച്ചു.
പതിറ്റാണ്ടുകളോളം കേരളത്തിലെ പ്രൊഫഷണല്‍ -അമേച്വര്‍ നാടകവേദികളില്‍ നിറഞ്ഞുനിന്നനടന്മാരും സംവിധായകരും ഉള്‍പ്പെടെ ഇരുപതോളം നാടക പ്രവര്‍ത്തകരെയാണ് തൃക്കരിപ്പൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയു ടെ സഹകരണത്തോടെ കേരള സംഗീതനാടകഅക്കാദമി ആദരിച്ചത്.
നാടകോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. പോയകാലത്തെ പ്രശസ്തമായ മോ ഡേണ്‍ ഡ്രമാറ്റിക്കയുടെ ശില്‍പി കെ.വി.നാരായണന്‍ ഇളമ്പച്ചി, സംവിധായകനും രചയിതാവുമായിരുന്ന വി.കെ. രവീന്ദ്രന്‍, കാഥികനും അഭിനേതാവുമായിരുന്ന വിജയരാഘവന്‍ ഈയക്കാട്, നടന്മാരായ കാനാ രമേശ്, ടി.പി.ബാലകൃഷ്ണന്‍, കെ.വി. ഗോ പാലന്‍, ജനാര്‍ദ്ദനന്‍ മീലിയാട്ട്, ശ്രീധര നാരായണന്‍, കുഞ്ഞിരാമന്‍ കൊയോങ്കര, കമ്മാടത്ത് ശ്രീ ധരന്‍, സംഗീത സംവിധായകന്‍എം.പി.രാഘവന്‍, സംവിധായനും നടനുമായ കെ.വി.കൃഷ്ണന്‍. ചമയവും അലങ്കാരവും നിയന്ത്രിച്ച ദീപ്തി ഗോവിന്ദന്‍, തമ്പാന്‍ അ പ്‌സര, സൂര്യ ശങ്കരന്‍കുട്ടി, പുല്ലാങ്കുഴല്‍ വാദകന്‍ കുഞ്ഞികൃഷ് ണന്‍ മീലിയാട്ട്, കൃഷ്ണന്‍ തങ്കയം, രാഘവന്‍ തുടങ്ങിയവര്‍ അരങ്ങിന്റെ ഓര്‍മ്മകളുമായി ഒത്തുകൂടി. പ്രൊഫഷണല്‍ നാടകമേഖല യിലും അമച്വര്‍ നാടകരംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയവരാണ് ഇവരില്‍ പലരും.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍ വി.കെ. രവീന്ദ്രനെ മൊമന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് മറ്റുനാടക പ്രവര്‍ത്തകര്‍ക്ക് വി.കെ. രവീന്ദ്രന്‍ മൊമന്റൊ നല്‍കി.
നാടകോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടി ടി.വിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എം. ഗംഗാധരന്‍, വി.കെ. രവീന്ദ്രന്‍, വിജയരാഘവന്‍എന്നിവര്‍ പ്രസംഗിച്ചു. എ.കെ. ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗംഗന്‍ ആ യിറ്റി സ്വാഗതം പറഞ്ഞു.

No comments:

Post a Comment