Latest News

പഹല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ സുര ക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്ര വാദികള്‍ കൊല്ലപ്പെട്ടു. അനന്ത് നാഗ് ജില്ലയിലെ പഹല്‍ഗാമിലെ അവൂര ഗ്രാമത്തിലാണ് ഏറ്റുമുട്ടലു ണ്ടായത്. പ്രാദേശിക തീവ്രവാദികളായ ഇവരില്‍ നിന്ന് മൂന്ന് തോക്കുകള്‍ പിടിച്ചെടുത്തതായും സേന അറിയിച്ചു.
അവൂര ഗ്രാമത്തില്‍ തീവ്രവാദികള്‍ ഉണ്ടെന്ന വിവ രം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഏറ്റുമുട്ടലിനെക്കുറി ച്ചറി ഞ്ഞ് സമീപ ഗ്രാമങ്ങളില്‍ നിന്നുള്ളവരും സ്ഥല ത്തെത്തിയത് സ്ഥിതി ഗുരുതരമാക്കിയെന്ന് സുര ക്ഷാ സേന അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment