Latest News

ബോവിക്കാനം സംഘര്‍ഷം: രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: ബോവിക്കാനം സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെകൂടി ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ആദൂരിലെ ജമാലുദ്ദീന്‍ (37), കോട്ടൂരിലെ സനത്ത് (32) എന്നിവരെയാണ് ആദൂര്‍ എസ് ഐ സന്തോഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്.
ജനുവരി പതിനൊന്നിന് വൈകുന്നേരം ബോവിക്കാനത്ത് ഡി വൈ എഫ് ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഹിന്ദുഐക്യവേദി താലൂക്ക് ആക്ടിംഗ് പ്രസിഡണ്ട് ബി. വാമന ആചാര്യയുടെ ജ്വല്ലറി തകര്‍ക്കുകയും കാര്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവ ത്തിലും ബി ജെ പി പ്രവര്‍ത്തകനായ 'ഭരതരാജിനെ അക്രമിക്കു ക യും ഓട്ടോ റിക്ഷ തകര്‍ക്കുകയുംചെയ്ത സംഭവത്തിലുമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ആറ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറ സ്റ്റുചെയ്തിരുന്നു.

No comments:

Post a Comment