Latest News

കണ്ടക്ടറെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ആറുപേര്‍പിടിയല്‍; നാലുപേര്‍ ഒളിവില്‍

തളിപ്പറമ്പ്: പട്ടാപ്പകല്‍ ബസ് കണ്ടക്ടറെ ബൈക്കില്‍ തട്ടിക്കൊ ണ്ടുപോയി മര്‍ദ്ദിച്ച സംഘത്തിലെ ആറുപേരെ തളിപ്പറമ്പ് എസ്‌ഐ പി.രാജേഷ് അറസ്റ്റ് ചെയ്തു. നാലുപേര്‍ ഒളിവില്‍ മാങ്ങാട് സ്വദേശി റഹീസ്(22), അയ്യംകോല്‍ സ്വദേശി അഷറഫ്,(40) നിഷാദ്, ഷംഷീര്‍(28),ബക്കളം സ്വദേശി മുസാഫി ര്‍, ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ദേശീയപാതയില്‍ റോട്ടറി ജംഗ്ഷന് സമീപമായിരുന്നു സംഭവം.
കുറുമാത്തൂര്‍ താനിക്കുന്നിലെ കേളോത്ത് വളപ്പില്‍ പുതിയപുരയില്‍ മുഹമ്മദ് ഫായിസിനാണ് (20) മര്‍ദ്ദനമേറ്റത്. കെവിആര്‍ കാര്‍സ് എന്ന സ്ഥാപനത്തില്‍ ഇന്‍ഷൂറന്‍സ് പണമടച്ച് മടങ്ങവെ രണ്ട് വാഹനത്തിലെത്തിയ സംഘം ഫായിസിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. വിവരമറിഞ്ഞ് തളിപ്പറമ്പ് എസ് ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവരെ പിന്തുടരുക യും ബക്കളത്ത് വെച്ച് പിടികൂടുകയുമായിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറായ ഫായിസ് കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാളുടെ മകളെ ശല്യപ്പെടുത്തിയതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. മര്‍ദ്ദനമേറ്റ ഫായിസിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment