Latest News

സാന്ത്വനം- ലിത്തുവിന് സഹായവുമായി ലയണ്‍സ് ക്ലബ്ബ്

പയ്യന്നൂര്‍: കഴിഞ്ഞവര്‍ഷം സപ്തംബര്‍ പതിനാറിന് കുന്നരുകാരന്താട്ട് വെച്ചുണ്ടായ വാഹനാപകടത്തില്‍ മാതാപിതാക്കളും സഹോദരി യും നഷ്ടപ്പെട്ട വടക്കുമ്പാട്ടെ ലിത്തുവിന് വീട് നിര്‍മിക്കു ന്നതിനായി ലയണ്‍സ് ക്ലബ് നല്‍കുന്ന ആറേകാല്‍ സെന്റ് സ്ഥലത്തി ന്റെ ആധാരം നാളെ വൈകുന്നേരം നാല് മണിക്ക് രാമന്തളി പഞ്ചായ ത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.എ കെ. ശിവപ്രസാദ് എം.ജെ.എഫ് ലിത്തുവിനു കൈമാറും.സി.കൃഷ്ണന്‍ എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. ലിത്തുവിന് വീട് നിര്‍മ്മാണത്തിനായി ലയണ്‍സ് ക്ലബ്ബുകള്‍ക്ക് സൗജന്യമായി സ്ഥലം നല്‍കിയ കെ.പി ബാ ലകൃഷ്ണന്‍ എം.ജെ.എഫിനെ ചടങ്ങില്‍ ആദരിക്കും. ലിത്തു വിന്റെ സംരക്ഷണത്തിനായി പരിശ്രമിച്ച രാമന്തളി വില്ലേജ് ഓഫീസര്‍ സുധീര്‍കുമാറിനെ ചടങ്ങില്‍ അനുമോദിക്കും.ക്ലബ് പ്രസിഡന്റ് ടി.കെ. സതീശന്‍ അധ്യക്ഷനായിരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എം.വി. ഗോവിന്ദന്‍, തഹസില്‍ദാര്‍ നാസിര്‍ഷാന്‍, പയ്യന്നൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി. രാമചന്ദ്രന്‍, കിഡ്‌നി കെയര്‍ ജോയിന്റ് സെക്രട്ടറി ഡോ.എസ്. രാജീവ്,ഒ.കെ.ശശി, വി. പ്രമോദ്, അഡ്വ. ഡി.കെ. ഗോപിനാഥ്, ലത്തീഫ് പി.എം, പരത്തി ഗോവിന്ദന്‍ എന്നിവര്‍ ആശംസനേര്‍ന്ന് സംസാരിക്കും. ഡോ. കെ. പത്മനാഭന്‍ സ്വാഗതവും കെ. രവീന്ദ്രന്‍ നന്ദിയും പറയും.
ലയണ്‍സ് ക്ലബ്ബ് ഓഫ് ഇന്റര്‍നാഷണലിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏഴിമല ലയണ്‍സ് ക്ലബ്ബ് രാമന്തളി പഞ്ചായത്തില്‍ ഗവ.എല്‍.പിസ്‌കൂള്‍ കുട്ടികള്‍ക്കായി ഒരുക്കിയ പാര്‍ക്കും പുന്നക്കടവില്‍ നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പുകേന്ദ്രവും ഇതിനോടൊപ്പം ഉദ്ഘാടനം ചെയ്യും.
കൂടാതെ കാന്‍സര്‍ രോഗ ബാധിതനായി അന്തരിച്ച കുന്നരു കാരന്താട്ടെ ബാലന്‍ ചെറിയാന്റെ കുടുംബത്തിന് ഒരു വീട് നിര്‍മ്മിച്ചുകൊടുക്കുമെന്നും പയ്യന്നൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി രാമചന്ദ്രന്‍, ഏഴിമല ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ടി.കെ. സതീശന്‍, കെ.പി. ബാലകൃഷ്ണന്‍, കെ. രവീന്ദ്രന്‍, വി.പി. രാമചന്ദ്രന്‍, കെ. സജീവന്‍, കണ്ണന്‍ മൗവ്വനാല്‍, സി.പി. മനോജ് കുമാര്‍, എന്‍.വി ദാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

No comments:

Post a Comment