Latest News

അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

ആലക്കോട്:വാറ്റുചാരായ വില്‍പന നടക്കുന്നുണ്ടെ ന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ് സംഘംഅഞ്ച്‌ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കനെ പിടികൂടി. ഉദയഗിരി തോട്ടിക്കുഴിയിലെ കെ.കെ. രമണ(68)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ് പ്രിവന്റീവ് ഓഫീസര്‍ സി.സി. രാജന്‍, സി.ഇ.ഒമാരായ ജോസ് ടിജോസഫ്, ഉല്ലാസ് ജോസ്, സുരേന്ദ്രന്‍, ധനേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തളിപ്പറമ്പ് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

No comments:

Post a Comment