Latest News

ഖാദര്‍ വധം: രണ്ടുപേര്‍ പിടിയില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

 പയ്യന്നൂര്‍: ബക്കളം പുന്നക്കുളങ്ങര സ്വദേശി മൊട്ടന്റകത്ത് അ ബ്ദുള്‍ഖാദറിനെ തട്ടിക്കൊ ണ്ടു പോയി കൊലപ്പെടുത്തി റോ ഡില്‍ തള്ളിയ കേസില്‍ രണ്ടുുപേരെ കൂടി പോലീസ് പിടികൂടി
 വായാട് സ്വദേശി ജാഫറിനെയും സംശയാസ്പദമായ സാഹചര്യത്തില്‍ യാസറിനെയുമാണ് ഇന്ന് രാവിലെ പതിനൊ ന്ന് മണിയോടെ പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതി പരിസരത്ത് വെ ച്ച് തളിപ്പറമ്പ് സി.ഐ. കെ.ഇ പ്രേമചന്ദ്രന്‍ പിടികൂടിയത്.
കൊലപാതക കേസില്‍ ജയിലല്‍ കഴിയുന്ന പ്രതികളെ കോടതിയില്‍ എത്തിക്കുന്നുണ്ടെന്ന വിവരത്തെ തടുര്‍ന്ന് കാണാനെത്തിയതായിരുന്നു. ദൂരെ മാറിനിന്ന് പോ ലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു ഇവരെ സി. ഐയുടെ നേതൃത്വത്തിലുള് പ്ര ത്യേക അന്വേഷണ സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.ഇവരെപോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം പോലീസ് സംഘം വായാട്ടെ ചില പ്രമുഖരെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഫോണുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു ഖാദറിന്റെ കൊലപാതകം.
ക്വട്ടേഷന്‍ സംഘങ്ങള്‍ വി ചാ രണ ചെയ്ത് കൊലപ്പെടുത്തുന്ന രീതിയിലാണ് ഖാദറിനെ മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.ഖാദറിന്റെ ഭാര്യയെയും ചോ ദ്യം ചെയ്ത അന്വേഷണ സം ഘം കൂടുതല്‍പേര്‍ കേസില്‍ പ്ര തികളാകുമെന്ന് സൂചന നല്‍കി.
റിമാന്റില്‍ കഴിയുന്ന ശിഹാബുദ്ദീന്‍, മുഹാസ്, അബ്ദുള്ള നൗഷാദ്, സിറാജ്, എന്നിവരെ ഇ ന്ന് രാവിലെ കോടതിയില്‍ എ ത്തിച്ചിരുന്നു. 

No comments:

Post a Comment