Latest News

ആഗോളവല്‍കരണത്തിന്റെ കാല്‍നൂറ്റാണ്ട്-സെമിനാര്‍ പയ്യന്നൂരില്‍ സംഘാടകസമിതി രൂപീകരിച്ചു

പയ്യന്നൂര്‍: കേരള ശാസ്ത്ര-സാഹിത്യ പരിഷത്തിന്റെ അമ്പത്തിനാലാംസംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് ആഗോളവത്കരണത്തിന്റെ കാല്‍നൂറ്റാണ്ട് എന്നവിഷയത്തെക്കുറിച്ച് നടത്തുന്ന സെമിനാറിന്റെ സ്വാഗതസംഘം രൂപീകരണം പയ്യന്നൂരില്‍ നടന്നു.
രണ്ട് ദിവസങ്ങളിലായി നടക്കുന്നസെമിനാറില്‍ പ്രമുഖ വ്യക്തികള്‍പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. സ്വാഗതസംഘം രൂപീകരണയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍, ടി.ഗംഗാധരന്‍, ടി.കെ. ദേവരാജന്‍, എം. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.പി.ടി. രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. സി.ഹരി നന്ദി പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി പി. കരുണാകരന്‍ എം.പി(രക്ഷാധികാരി), സി. കൃഷ്ണന്‍എം.എല്‍.എ(ചെയര്‍മാന്‍), കെ. ഗോവിന്ദന്‍(ജനറല്‍ കണ്‍വീനര്‍), സി. സത്യപാലന്‍, അഡ്വ. ശശി വട്ടക്കൊവ്വല്‍, ടി.ഐ മധുസൂദനന്‍, അഡ്വ. പി.സന്തോഷ്, കെ.വി.ബാബു, ജി.ഡിനായര്‍, പി.പി. നാരായണന്‍, പ്രൊ. ടി.പി. ശ്രീധരന്‍(വൈസ് ചെയര്‍മാന്മാര്‍), ടി. സൈനുദ്ദീന്‍, പി.ടി. രാജേഷ്(ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment