Latest News

ഭണ്ഡാരപ്പുര പുനഃപ്രതിഷ്ഠാ കലശം നാളെയും മറ്റന്നാളും

രാമന്തളി: രാമന്തളി ശ്രീ താമരതുരുത്തി കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സം ഫിബ്രവരി അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും. അതോടൊപ്പം പുനര്‍നിര്‍മ്മിച്ച ക്ഷേത്രം ഭണ്ഡാരപ്പുരയുടെ പുനഃപ്രതിഷ്ഠാ കലശം നാളെയും മറ്റന്നാളുമായി നടക്കും.
മറ്റന്നാള്‍ തിങ്കളാഴ്ച രാവിലെ ആറരക്കും ഏഴരക്കും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ബ്രഹ്മശ്രി അബ്ലി ഇല്ലത്ത് ശങ്കരവാധ്യാരു
ടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുനഃപ്രതിഷ്ഠാകര്‍മ്മം നടക്കും.
കളിയാട്ടമഹോത്സവം ഫിബ്രവരി അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ ആഘോഷിക്കും.
ഇരുപത്തിനാലിന് ചൊവ്വാഴ്ച വിറകുമുറിക്കല്‍, ഇരുപത്തിയെട്ടിന് പ്രതിഷ്ഠാദിനം. ഇരുപത്തിയൊമ്പതിന് ഞായറാഴ്ച നിലംപണി. മുപ്പത്തിയൊന്നിന് ചൊവ്വാഴ്ച വരച്ചുവെക്കല്‍ .അഞ്ച്മുതല്‍ കളയാട്ടാരംഭം.

No comments:

Post a Comment