Latest News

സ്‌കൂട്ടറിടിച്ച് നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് മരണപ്പെട്ടു

കാലിക്കടവ്: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നിര്‍മ്മാണ തൊഴിലാളിയായയുവാവ് സ്‌കൂട്ടറിടിച്ച് മരണപ്പെട്ടു
പുത്തിലോട്ട് മാപ്പിട്ടച്ചേരി ക്ഷേത്രത്തിനന് സമീപം താമസിക്കുന്ന പരേതനായ ജനാര്‍ദ്ദനന്‍-തമ്പായി ദമ്പതികളുടെ മകന്‍ പുളുക്കൂര്‍ രജീഷാ(33)ണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി ഒമ്പതര മ ണിയോടെയായിരുന്നു അപകടം. റോഡരുകിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന രജീഷിനെ രജീഷിനെ കെ.എല്‍. 60-ജെ 31 നമ്പര്‍ സ്‌കൂട്ടറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രജീഷിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥാമിക ശുശ്രൂഷ ന ല്‍കിയ ശേഷം മംഗലാപുരത്തേ ക്ക് കൊണ്ടുപോയെങ്കിലും രാത്രി പന്ത്രണ്ടേകാലോടെ മരണപ്പെടുകയായിരുന്നു. രജനി ഏക സഹോദരിയാണ്. ചീമേനി പോലീസ് മൃതദേഹംഇന്‍ക്വിസ്റ്റ് നടത്തി.



No comments:

Post a Comment