Latest News

ഹോട്ടലില്‍ പണംവെച്ച് ചീട്ടുകളി; നാലംഗസംഘം അറസ്റ്റില്‍

പയ്യന്നൂര്‍: ഹോട്ടലില്‍ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലംഗസംഘത്തെ പോലീസ് പിടികൂടി. ഇന്നലെ രാത്രി ഏഴരമണിയോടെ പോലീസ് സ്റ്റേഷന്‍ റോഡിലെ ഹോട്ടലിലായിരുന്നു സംഭവം.
പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അ ന്നൂ ര്‍ കാറമേലിലെ ഫൈസല്‍(40), മുഹമ്മദ് മന്‍സൂ ര്‍(44), തായിനേരിയിലെ കുഞ്ഞിരാമന്‍(64), അന്നൂരിലെ രഘുത്തമന്‍(47) എന്നിവരെയാണ് എ സ്.ഐ എ.വി. ദിനേശ്, എ.എസ്.ഐ കെ. ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് അരവഞ്ചാല്‍, അബ്ദുള്‍ ജബ്ബാര്‍, സി.പി.ഒ ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ റെയ്ഡിലാ ണ് നാലംഗസം ഘം പിടിയിലായത്. കളിസ്ഥലത്തുനിന്നും 41,300രൂപയും പോലീസ് കണ്ടെടുത്തു.

No comments:

Post a Comment