Latest News

സെമിനാര്‍

പയ്യന്നൂര്‍: കേരള കര്‍ഷകസംഘത്തിന്റെ ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനം ജനുവരി മുപ്പ്, മുപ്പത്തിയൊന്ന്, ഫിബ്രവരി ഒന്ന് തീയതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കും.
സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം നടക്കുന്ന അനുബന്ധ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകുന്നേരം മൂന്ന് മണിമുതല്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ കാര്‍ഷിക മേഖലയും ജലവിഭവ വിനിയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ടി.ഐ മധുസൂദനന്‍ അധ്യക്ഷനായിരിക്കും. അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജുകൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറിഓമല്ലൂര്‍ശങ്കരന്‍, സംസ്ഥാന കമ്മിറ്റി അംഗം സി.വി മാലിനി എന്നിവര്‍ പ്രസംഗിക്കും.

No comments:

Post a Comment