Latest News

ഗാന്ധിനിന്ദയ്‌ക്കെതിരെ കോണ്‍ഗ്രസ്സ് പ്രതിഷേധം

പയ്യന്നൂര്‍: മോദി സര്‍ക്കാരിന്റെ ഗാന്ധിനിന്ദയ്‌ക്കെതിരേ പയ്യന്നൂ രില്‍കോണ്‍ഗ്രസിന്റെപ്രതി ഷേ ധം. ഖാദി കമ്മീഷന്‍ ഇറക്കിയ കലണ്ടര്‍,ഡയറി എന്നിവയി ല്‍നി ന്നും രാഷ്ട്രപിതാവ് മഹാത്മാഗാ ന്ധിയു ടെ ചിത്രം നീക്കി തത്സ് ഥാനത്ത് നരേന്ദ്രമോദിയുടെ ചി ത്രംവെച്ചതിനെതിരേയാണ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.
ലോകം ആദരിക്കുന്ന മഹാ ത്മജിയെ നിന്ദിച്ചതിലൂടെ മോദി രാജ്യ ദ്രോഹക്കുറ്റം ചെയ്തു വെ ന്ന് ആരോപിച്ചായിരുന്നു പ്ര തിഷേധം. പ്രകടനത്തിന് ശേഷം ബസ്സ്റ്റാന്‍ഡ് പരിസരത്ത് മോ ദിയുടെ ചിത്രം പതിച്ച കലണ്ടറു കള്‍ കത്തിച്ചു പ്രതിഷേധിച്ചു. ഡിസിസി സെക്രട്ടറി എ.പി. നാ രായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ജയരാജ് അധ്യക്ഷത വഹി ച്ചു. റഷീദ് കവ്വായി, നൗഷാദ് വാ ഴവളപ്പില്‍, അഡ്വ.ഡി.കെ. ഗോപി നാഥ്, അത്തായി പദ്മിനി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. രൂപേഷ്, കെ.പിമോഹനന്‍, ടി. നാരായണന്‍നായര്‍, എം. പ്രദീപ്കുമാ ര്‍, കെ.എം. വിജയന്‍, എന്‍.വി മ ധുസൂദനന്‍, രാഘവന്‍, ഇ.പി.ശ്യാമള, പ്രൊഫ. ഇന്ദിര പ്രശാന്ത് കോറോം, എം. പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദേ ശീയ ഗാനത്തോടെയാണ് പരി പാടി സമാപിച്ചത്.

No comments:

Post a Comment