Latest News

ചെറുതാഴംഹൈസ്‌കൂള്‍ ഒന്നാം സ്ഥാനം നേടി

 പയ്യന്നൂര്‍: നാഷണല്‍ യൂത്ത് പ്രൊജക്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ദേശീയത എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ ചെറുതാഴം ഹൈസ്‌കൂള്‍ ഒന്നാംസ്ഥാനവും പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയം രണ്ടാംസ്ഥാനവും നേടി. ജില്ലാ ചെയര്‍മാന്‍ കെ.എച്ച്. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്‍.വൈ.പി ദേശീയ സെക്രട്ടറി കാരയില്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാമന്ദിര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.എം. സുരേന്ദ്രനാഥ് സമ്മാനദാനം നടത്തി. പയ്യന്നൂര്‍ വിനീത് കുമാര്‍ സ്വാഗതവും ബാബു മലപ്പട്ടം നന്ദിയും പറഞ്ഞു. എം.വി അതുല്‍(ജി.എച്ച്.എസ്.എശ്. ചെറുതാഴം), വി.ടി. കൃഷ്ണപ്രിയ, നവീന്‍ വി(കേന്ദ്രീയ വിദ്യാലയം, പയ്യന്നൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടുംമൂന്നുംസ്ഥാനങ്ങള്‍ നേടി.

No comments:

Post a Comment