Latest News

ബോധവല്‍കരണ ക്ലാസ് നടത്തി


പയ്യന്നൂര്‍: അനാഥരില്ലാത്ത ഭാരതം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത് പ്രൊജക്ട്, വിദ്യാമന്ദിര്‍ കോളേജ് യൂനിയന്‍ എന്നിവയുടെ സഹകരണത്തോടെ ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്‍ സന്ദേശത്തിന്റെ ഇന്ന ത്തെ പ്രസക്തി എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു.
യൂനിയന്‍ ചെയര്‍മാന്‍ അഖില്‍ എം.വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ യൂത്ത് പ്രോജക്ട് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കാരയില്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം. സുരേന്ദ്രനാഥ് ക്ലാസെടുത്ത് സംസാരിച്ചു. യു. നാരായണന്‍ പ്രസംഗിച്ചു. പി.പി. മോഹനന്‍ നമ്പ്യാര്‍ സ്വാഗതവും ആതിര സി നന്ദിയും പറഞ്ഞു

No comments:

Post a Comment