Latest News

രൂക്ഷമായ പൊടിശല്യത്തിന് പരിഹാരം വേണം-ലിയാഫി

ചെറുപുഴ:പെരിങ്ങോം റോഡ് മെക്കാഡം ടാറംഗ് പ്രവൃത്തി നടക്കുമ്പോള്‍ അതിരൂക്ഷമായ പൊടിശല്യമാണ് തദ്ദേശ വാസികളും യാത്രക്കാരും അനുഭവിക്കുന്നതെന്നും വലിയ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്ന പൊടിശല്യത്തിന് സത്വരമായ പരിഹാരം അടിന്തിരമായും ഉണ്ടാകണമെന്നും ചെറുപുഴയില്‍ ചേര്‍ന്ന ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ലിയാഫി) മീറ്റിംഗ് അധികൃതരോട് ആവശ്യപ്പെട്ടു.
എല്‍.ഐ.സിയുടെ ഡിവിഷണല്‍ മാനേജരായിരുന്ന ടി.കെ. ശ്രീധരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
യൂനിയ് പ്രസിഡണ്ട് കെ.പി. ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രക്ഷാധികാരി സി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. കുഞ്ഞികൃഷ്ണന്‍ , പി.കെ. സുരേന്ദ്രന്‍, പി.എസ് സുരേഷ് കുമാര്‍, കെ.കരുണാകരന്‍, എന്നിവര്‍ പ്രസംഗിച്ചു. കെ.ജെ. വര്‍ഗ്ഗീസ് സ്വാഗതവും സി.എം. വേണു നന്ദിയും പറഞ്ഞു.

No comments:

Post a Comment