Latest News

കഞ്ചാവുമായി യുവാവ് പിടിയില്‍

 ആലക്കോട്: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. നടുവില്‍ ഉത്തൂരിലെ കെ.ആര്‍.രാജീവ(34)നെയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.
അബ്കാരി കേസുള്‍പ്പെടെ മൂന്നോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ സി.സി രാജന്‍, ജയപ്രകാശ്, മധുസൂദനന്‍, സി.ഇ.ഒമാരായ രാജീവ്, ധനേഷ്, ഹരിദാസന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പൊതികളായിഒളിപ്പിച്ചുവെച്ച പത്തുഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

No comments:

Post a Comment