Latest News

സര്‍ക്കാര്‍ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളില്‍ നിന്നു പിന്മാറണം: കെപിഎസ്ടിഎ

തൃക്കരിപ്പൂര്‍: സ്‌കൂള്‍ അധ്യാപകരെ മുഖവിലയ്‌ക്കെടുക്കാതെ സര്‍ ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളില്‍ നിന്നും പിന്മാറണമെന്നു കെപിഎസ്ടിഎ ചെറുവത്തൂര്‍ ഉപജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങള്‍ ജനങ്ങളെ കബളി പ്പിക്കുവാന്‍ വേണ്ടിയാണെന്നും യോഗം ആഭിപ്രായപ്പെട്ടു. സംസ്ഥാന തല നിലവാര പരിശോധന എന്ന പേരില്‍ എസ്എസ്എ നടത്തുന്ന പരീക്ഷ പോലും തെറ്റുകൂടാതെ നടത്താന്‍ വിദ്യാഭ്യാസവകുപ്പിന് കഴിയുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.ഉപജില്ലാ പ്രസിഡന്റ് കെ.വി.വിനോദ് അധ്യക്ഷതവഹിച്ചു. പി. ശശിധരന്‍, ടി.ധനഞ്ജ യന്‍,കെ.വി. രവീന്ദ്രന്‍,രാമചന്ദ്രന്‍ അടിയോടി,ടി. മധുസൂദനന്‍,കെ.ര വി,എം.പി. ജയകുമാര്‍, ഉപജില്ലാ സെക്രട്ടറി പി. ഗോപാലകൃഷ്ണന്‍, ട്രഷറര്‍ കെ.രാജഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment