Latest News

പയ്യന്നൂര്‍പൈതൃക ടൂറിസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു

പയ്യന്നൂര്‍: കേരള സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ഉള്‍പ്പെടുത്തി പയ്യന്നൂരില്‍ആരംഭിക്കുന്ന പൈതൃക ടൂറിസ ഗ്രാമം പദ്ധതി യാഥാര്‍ ത്ഥ്യമാക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ച കാനായി യമുനാ തീരം റിസോ ര്‍ട്ടില്‍നടന്നു. പയ്യന്നൂര്‍എം.എല്‍.എ, സി. കൃഷ്ണന്‍, കേരള ടൂറിസം വകുപ്പിന്റെ സഹായത്തോടെ വിളിച്ചുചേര്‍ത്ത യോഗത്തില്‍പയ്യ ന്നൂര്‍ മണ്ഡലത്തിലെ തദ്ദേശ ഭരണ സ്ഥാപനത്തില്‍നിന്നുള്ള ജനപ്ര തി നിധികളും ടൂറിസം ജോയിന്റ് ഡയറക്ടര്‍, ഡെപ്യുട്ടി ഡയറക്ടര്‍ തുട ങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുക്കുകയുണ്ടായി. ടൂറിസവുമായി ബ ന്ധപ്പെട്ടുള്ള പയ്യന്നൂരിന്റെ സാധ്യതയും ഇതുവരെയുള്ള പ്രവര്‍ത്ത നങ്ങളും എം.എല്‍.എ സി. കൃഷ്ണന്‍ഉദ്ഘാടന പ്രസംഗത്തില്‍വിശ ദീകരിച്ചു. നഗരസ' ചെയര്‍മാന്‍അഡ്വ. ശശി വട്ടക്കൊവ്വല്‍അദ്ധ്യ ക്ഷത വഹിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടര്‍, ടൂറിസ വികസനുമായി ബന്ധപ്പെട്ട പയ്യന്നൂരില്‍ഏറ്റെടുക്കാവുന്ന പ്രോജക്ടുകളുടെ സ്വഭാ വവും ഘടനയും വിശദീകരിച്ചു. ഫെബ്രുവരി മൂന്നിന് തിരു വനന്തപുരത്ത് ടൂറിസം മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍അവ തരിപ്പിക്കുന്നതിനു വേണ്ട പ്രൊജക്റ്റ്‌റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിനാ യി ജനുവരി ഇരുപത്തിയൊന്നിന് മണ്ഡലത്തിലെ വിവിധ പ്രദേശ ങ്ങള്‍സന്ദര്‍ശിച്ച് വിവരങ്ങള്‍ശേഖരിക്കാനും തീരുമാനിച്ചു

No comments:

Post a Comment