Latest News

മുരുഗന്റെ തിരിച്ചു വരവ്

ചന്നൈ: ഒരു വര്‍ഷം മുന്‍പ്, തന്റെ 'മാധൊരുഭാഗന്‍ (അര്‍ദ്ധനാരി ) എന്ന നോവലിനെതിരെ യുണ്ടായ ജാതീയ-വര്‍ഗീയ ശക്തി കളുടെ ഉറഞ്ഞാട്ടത്തെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയ പെരുമാള്‍ മുരുഗന്റെ തിരിച്ചു വരവിന്റെ പൊതുസമ്മതിയുടെ സാക്ഷ്യ മായിരുന്നു ഇന്നലെ ഇവിടെ ചെത് പേട്ടിലെ 'ദി ഹിന്ദു പവലിയനി ലെ നിറഞ്ഞു കവിഞ്ഞ സദസ്.
ദി ഹിന്ദു ദിനപ്പത്രത്തിന്റെ ഈ വര്‍ഷത്തെ 'ലിറ്റ് ഫോര്‍ ലൈഫ് പരിപാടിയിലെ ' വാക്കിന്റെ തിരിച്ചുവരവ് ' എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുരുഗന്‍. തന്റെ എഴുത്ത വധിക്കാലത്തെ അനുഭവങ്ങള്‍ അദ്ദേഹം സദസുമായി പങ്കുവെച്ചു
തുടക്കത്തില്‍ എഴുത്ത് പോയിട്ട് വായന പോലും അസാധ്യമാ യിരുന്നു.ക്രമേണ കുത്തിക്കുറിച്ചു.ഒക്കെ കവിതകളായിരുന്നു. തുടര്‍ന്ന് ഒരു നോവല്‍ .'പെരുമാള്‍ മുരുഗന്‍ തിരിച്ചെത്തുന്നത് ' പൂനാച്ചി അല്ലതു ഒരു വെള്ളയാട്ടിന്‍ കഥൈ എന്ന നോവലും ഒരു കോ ഴൈയിന്‍ പാടല്‍ഗള്‍' കവിതാ സമാഹാരവുമായാണ്. ഒപ്പം പഴയ പത്തോളം നോവലുകളുടെ പുന: പ്രസിദ്ധീകരണവും

No comments:

Post a Comment