Latest News

ഭാര്യയും സംശയത്തിന്റെ നിഴലില്‍ ഖാദര്‍വധം: പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍അപേക്ഷ നല്‍കി

പരിയാരം: യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോ യി കൊലപ്പെടുത്തിയ ശേഷം മൃ തദേഹം റോഡില്‍ തള്ളിയ കേ സില്‍ പ്രതികളെ ജൂഡീഷ്യല്‍ ക സ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
ബക്കളം പുന്നക്കുളങ്ങരയി ലെ മൊട്ടന്റകത്ത് അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയ കേ സി ല്‍ ജയിലില്‍ കഴിയുന്ന വാ യാട് സ്വദേശികളായ കേളോത്ത് ശി ഹാബുദ്ദീന്‍, സി.ടി. മുഹാസ്, എം. അബ്ദുള്ളക്കുട്ടി, കെ.സി. നൗഷാദ്, വി.വി. സിറാജ് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ്‌പോലീസ് കോടതിയില്‍അപേക്ഷനല്‍കിയത്.
പ്രതികള്‍ സംഭവ നടന്ന ദിവ സം കൊലപാതകത്തിന് മുമ്പ് പലരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ്‌പോലീസിന്റെ പുതിയ നീക്കം. കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പോലീസ് നിഗമനം ശരിവെക്കുന്നതരത്തില്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇവരുടെ ഫോണ്‍കോളുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ നീക്കം നടത്തുന്നത്.
അതേസമയം കൊല്ലപ്പെട്ട അബ്ദുള്‍ ഖാദറിന്റെ മാതാവ് നല്‍കിയ പരാതിയില്‍ ഖാദറിന്റെ ഭാര്യയെക്കുറിച്ചും പരാമര്‍ശിച്ച സാഹചര്യത്തില്‍ കൊലപാതകത്തിന് പിന്നില്‍ ഭാര്യയുടെ അറുവുണ്ടായിരുന്നതായി പോലീസ് സംശയം ബലപ്പെട്ടുവരികയാണ്. ഇവരുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്ന് വായാട് സ്വദേശികളുമായി ഫോണില്‍ സംസാരിച്ചതിന്റെ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകം നടത്താന്‍ പു ലര്‍ച്ചെയുള്ള സമയം തെരഞ്ഞെടുത്തതും പിണങ്ങി കഴിയുന്ന ഖാ ദറിന്റെ ഭാര്യ അന്നേദിവസം ഖാദറിന്റെ വീട്ടിലെത്തിയതും ഏറെ സംശയമുളവാക്കുന്നുണ്ട്.

No comments:

Post a Comment