Latest News

നവ വധുവിന് പൊള്ളലേറ്റ് ഗുരുതരം

പരിയാരം: നവ വധുവിനെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിങ്ങോം ഇടവരമ്പ് സ്വദേശിനി നിഖില(20)യെയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ഭര്‍ത്താവ് സുമിതിനോടൊപ്പം ചിറ്റാരിക്കാല്‍ ആയന്നൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇന്നലെ ഉച്ചയോടെ മണ്ണെണ്ണ സ്റ്റൗ കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വസ്ത്രത്തില്‍ തീ പടരുകയായിരുന്നുവെന്ന് പറയുന്നു. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരനിലയിലാണ്.

No comments:

Post a Comment