Latest News

കാറുകള്‍ കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു

പരിയാരം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വയോധികന്‍ മരണപ്പെട്ടു. പയ്യാവൂര്‍ ചെമ്പന്‍തൊട്ടിയിലെ വെങ്ങാടില്‍ ജോസഫാ(80)ണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ മരണപ്പെട്ടത്.
കഴിഞ്ഞ പതിനാലിന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ജോസഫും കുടുംബവും സഞ്ചരിച്ച കാറില്‍ ശ്രീകണ്ഠാപുരം വെളിയനാട് വെച്ച് മറ്റൊരു കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോസഫ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ കഴിഞ്ഞദിവസം പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
മറിയക്കുട്ടിയാണ് ഭാര്യ. വത്സമ്മ, ഗ്രേസി, ജോയി, ലിസി(സിസ്റ്റര്‍ ഇന്‍ഡോര്‍),ലില്ലി, ബെന്നി, ജോഷി എന്നിവര്‍ മക്കളും സണ്ണി, ബേബി, മിനി, തോമസ് കുര്യന്‍, ബീന, ഷിജി എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം രാവിലെ പതിനൊന്ന് മണിക്ക് കരയത്തുംചാല്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടന്നു.

No comments:

Post a Comment