Latest News

യുവാവിനെ കൊലപ്പെടുത്തി റോഡില്‍ തള്ളിയ സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

പരിയാരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേ രെ പോലീസ് അറസ്റ്റ് ചെയ ്തു. ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്റകത്ത് അബ്ദുള്‍ ഖാദറിനെ തട്ടിക്കൊണ്ടുപോയി അടിച്ചുകൊലപ്പെടുത്തിയ കേസിലാണ് വായാട് സ്വദേശികളായ കേളോത്ത് ശിഹാബുദ്ദീന്‍(27), സി. ടി.മുഹാസ്(21), എം.അബ്ദുള്ള(25), കെ. സി.നൗഷാദ്(24), വി.വി.സിറാജ്(28) എന്നിവരെ പ്രത്യേക അന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് സിഐ കെ.ഇ.പ്രേമചന്ദ്ര നും സംഘവും അറസ്റ്റ്‌ചെയ്തത്.
ശിഹാബുദ്ദീന്‍ ഖത്തറില്‍ നിന്നും നാട്ടില്‍ അവധിക്ക് വന്നയാളാണ്. ഇയാളുടെ പിതാവിന്റെ കട മുമ്പ് ഖാദര്‍ നശിപ്പിച്ചിരുന്നുവത്രേ. നൗഷാദിന്റെ ബൈക്കും രണ്ട് വര്‍ഷം മുമ്പ് ഖാദര്‍ കത്തിച്ചിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുന്‍വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കാലിനും കൈകള്‍ക്കും വെട്ടേറ്റ നിലയിലുള്ള ഖാദറിന്റെ മൃതദേഹത്തില്‍ നാല്‍പത്തിരണ്ട് മുറിവുകളുണ്ടെന്ന് പേരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഇരുപത്തിയഞ്ചിന് രാവിലെയാ ണ് നാട്ടുകാര്‍ വായാട് പള്ളിക്ക് സമീപം റോഡരികില്‍ ഖാദറിന്റെ മൃതദേഹം കണ്ടത്. അന്ന് പുലര്‍ച്ചെനാല്മണിയോടെയാണ് ബ ക്കളം പുന്നക്കുളങ്ങരയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഖാദറിനെ വാതിലില്‍ മുട്ടി വിളിച്ചുണര്‍ത്തി കാറില്‍ പിടിച്ചുകൊ ണ്ടുപോയത്. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഖാദറിനെ പിടിച്ചുകൊണ്ടുപോയ സംഘത്തില്‍ പത്തിലധികം പേര്‍ ഉണ്ടായിരുന്നതായി ഉമ്മ ഉള്‍പ്പെടയുള്ള ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഖാദറിന്റെ പിണങ്ങിനില്‍ക്കുന്ന ഭാര്യയും പിടിച്ചുകൊണ്ടുപോകുന്ന ദിവസം വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഖാദര്‍ മരിച്ച വിവരം അറിഞ്ഞതോടെ ഇവര്‍ ഓട്ടോറിക്ഷയില്‍ വായാട്ടെ വീട്ടിലേക്ക് പോയെങ്കിലും മൃതദേഹം കാണാന്‍ തയ്യാറായില്ല. ഖാദറിനെ പിടിച്ചുകൊണ്ടുപോയത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ബക്കളം പുന്നക്കുളങ്ങര റോഡിലെ ഒരു സ്ഥാപനത്തിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞത് പോലീസ് പരിശോധിക്കുന്നുണ്ട്. കേസില്‍ പന്ത്രണ്ടോളം പ്രതികള്‍ ഉണ്ടെന്നാണ് സൂചന. വായാട്ടെ ചിലരുടെ വസ്തുവകകള്‍ നശിപ്പിച്ചതിലും അഗ്നിശമന നിലയത്തിലും മെഡിക്കല്‍ കോളജിലും ടാക്‌സി സ്റ്റാന്റിലും ഫോണ്‍വിളിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും മോഷണങ്ങള്‍ നടത്തിയതിലും അക്രമങ്ങള്‍ നടത്തിയതിനും ഖാദറിന്റെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളുമായിഇന്ന്‌രാവിലെ അ ന്വേഷണസംഘംഅബ്ദുള്‍ ഖാ ദറിന്റെ ബക്കളും പുന്നക്കുളങ്ങരയിലെവീട്ടിലും മൃത ദേഹം കിട ന്നവായാട്ഗ്രൗണ്ടിന്‌സമീപവും കൊണ്ടുപോയി തെളിവെടുത്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷ ണം ഊര്‍ ജ്ജിതമാക്കി.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment