Latest News

മുന്‍ഷി അവാര്‍ഡ് ഡോ. വിഷ്ണുപോറ്റിയ്ക്ക്

പയ്യന്നൂര്‍: പ്രമുഖ സംസ്‌കൃത പ ണ്ഡിനായിരുന്ന വ്യാകരശിരോമണി ഒ.കെ.മുന്‍ഷിയുടെ സ്മരണയിലുള്ള ഈവര്‍ഷത്തെ അവാ ര്‍ഡിന്കാഞ്ചീപുരം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ഡോ.വി.എസ് വിഷ്ണുപോറ്റിയെ തെരഞ്ഞെടുത്തു.
സംസ്‌കൃതത്തിന്റെ മേഖലയി ല്‍ പ്രാഗത്ഭ്യം തെളിയിച്ച പണ്ഡി തന് നല്‍കുന്ന പുരസ്‌കാരമാണിത്. വിദ്വാന്‍ എ.കെ. കൃഷ്ണന്‍മാസ്റ്റര്‍ സമിതിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഡോ. സു കുമാര്‍ അഴീക്കോട്, പ്രൊഫ. വാ സുദേവന്‍ പോറ്റി, ആര്‍. രാമചന്ദ്ര ന്‍നായര്‍ ഐ.എ.എസ്, ഡോ. എ ന്‍.വി.പി. ഉണിത്തിരി, ഡോ. കെ. വിജയന്‍, ഡോ. കെ.ജി. പൗലോസ്, ഡോ. സി.രാജേന്ദ്രന്‍ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാ ര്‍ഡ് നേടിയിട്ടുള്ളത്.
15,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ്അവാര്‍ഡ്.
എറണാകുളം ജില്ലയിലെ തൃക്കളത്തൂര്‍ സ്വദേശിയായ വി ഷ്ണുപോറ്റി ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന സംസ് കൃത പണ്ഡിതനാണ്. എറണാകുളം സ്വദേശിയും കാഞ്ചീപുരം ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തില്‍ സംസ്‌കൃന്യായവിഭാഗത്തില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആ രംഭിച്ച ഇദ്ദേഹം ഇപ്പോള്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി സേവനമനുഷ്ഠിക്കുന്നു. നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മുന്‍ഷിമാസ്റ്ററുടെ ചരമദിനമായ ഫിബ്രവരി ഒന്നിന് പയ്യന്നൂര്‍ എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച് ലൈബ്രറിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വെച്ച് ഡോ. വിഷ് ണുപോറ്റിക്ക് അവാര്‍ഡ് സമ്മാനിക്കുന്നതാണെന്ന് അവാര്‍ഡ് നിര്‍ ണ്ണ യ കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ഡോ. ഇ.ശ്രീധരന്‍, എ.വി മാധവപൊതുവാള്‍, പി.ജഗദീശന്‍, പി. പത്മനാഭന്‍, ഇ. രാമചന്ദ്രന്‍, പി.എം. ബാലകൃഷ് ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment