Latest News

സ്വിസ് ബാങ്കിലെ കള്ളപ്പണത്തിന് പൂര്‍ണ്ണ സംരക്ഷണം


കെ ജി സുധാകരന്‍

ഇന്ത്യക്കകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്റെ വ്യാപ്തിയെക്കുറിച്ച്
കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വിവിധ ഏജന്‍സികള്‍ പലപ്പോഴായി നടത്തിയ പഠനങ്ങള്‍ മാത്രമാണ് ആശ്രയം.
കള്ളപ്പണം കറന്‍സിയായി സൂക്ഷിക്കാന്‍ സാധ്യത തീരെ കുറവാണ്.
ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ് പോലുള്ള മേഖലയില്‍ നിക്ഷേപിക്കാറാണ് പതിവ്. സ്വിസ് ബാങ്ക് പോലുള്ള വിദേശ ബാങ്കുകളില്‍
കള്ളപ്പണം നിക്ഷേപിക്കാന്‍ സൗകര്യങ്ങള്‍ ഉണ്ട്.
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെക്കുറിച്ച്
വിക്കിലീക്‌സ്,പനാമ,എച്ച് എസ് ബി സി തുടങ്ങിയ ഏജന്‍സികള്‍ പേരുകള്‍ ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സിനിമാ നടന്മാര്‍ അങ്ങനെ പട്ടിക നീളുകയാണ്.
ഇന്ത്യയില്‍ നിന്നും സ്വരൂപിക്കുന്ന കള്ളപ്പണം മൊറീഷ്യസ് വഴി തിരിച്ച് വിദേശനിക്ഷേപമായി ഇന്ത്യയില്‍ എത്തുമ്പോള്‍ വെള്ളപ്പണമായി മാറുന്നു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ മോഡി സര്‍ക്കാര്‍ തുടരുന്ന
ഉദാരവല്‍ക്കരണം കള്ളപ്പണം വെളുപ്പിക്കാന്‍ അനന്തസാധ്യതകള്‍
ഒരുക്കുകയാണ്. ഇന്ത്യയില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന കള്ളപ്പണത്തെപ്പറ്റി വിശദമായ പഠനം Global Financial Integrity  നടത്തിവരുന്നു.
നവംബര്‍ എട്ടാം തീയതി രാത്രിയാണ് പ്രധാനമന്ത്രി ഒരു പ്രഖ്യാപനത്തിലൂടെ
അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ അസാധുവാക്കിയത്. നമ്മുടെ രാജ്യത്ത്
സര്‍ക്കുലേഷനിലുള്ള കറന്‍സിയില്‍ എണ്‍പത്തിയാറ് ശതമാനം ഒരു രാത്രി കൊണ്ട് റദ്ദാക്കി. സാമ്പത്തിക ചലനങ്ങള്‍ നടത്താന്‍ പതിനാല്
ശതമാനം കറന്‍സി മാത്രം. കിട്ടിയ കൂലി പീറ കടലാസ് ആണെന്നറിഞ്ഞ തൊഴിലാളികള്‍ നെട്ടോട്ടം തുടങ്ങി. സാമ്പത്തിക സാക്ഷരത തീരെ കുറഞ്ഞ രാജ്യം. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ബാങ്കുകളില്‍ നീണ്ട ക്യൂ. ദിവസങ്ങളോളം ക്യൂ നിന്ന് തളര്‍ന്ന് വീണവര്‍, മരിച്ചവര്‍, ആത്മഹത്യ ചെയ്തവര്‍, ഇതുമായി ബന്ധപ്പെട്ട്
നടന്ന കൊലപാതകങ്ങള്‍, ആശുപത്രികളില്‍ നിന്നും ചികിത്സ ലഭിക്കാതെ
മരിച്ചവര്‍ ഇവരാണോ കള്ളപ്പണത്തിനും കള്ളനോട്ടിനും ഉത്തരവാദികള്‍.
കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം താളം തെറ്റിയതല്ലാതെ മോഡിയുടെ പ്രഖ്യാപനം സമ്പദ്ഘടനക്കോ സമൂഹത്തിനോ ഒരു ഗുണവും ചെയ്തില്ല
എന്നത് അനുഭവം.
കച്ചവടം തകര്‍ന്നു, ഉല്‍പ്പാദനം കുറഞ്ഞു, ജി ഡി പി നിരക്ക് കുറയുന്നതായി
റിസര്‍വ്വ് ബാങ്കും. എല്ലാം തകിടം മറിയുകയാണ്. ആര്‍ക്കുവേണ്ടി. എന്തിനുവേണ്ടിയായിരുന്നു ഈ പ്രഖ്യാപനം. ജനങ്ങള്‍ അനുഭവിക്കുന്ന
'ചില്ലറ അസൗകര്യങ്ങള്‍' അമ്പത് ദിവസം കഴിഞ്ഞാല്‍ നേരെയാകും എന്നാണ്പ്രധാനമന്ത്രിയുടെ പ്രസ്താവന. കോടിക്കണക്കിന്
ജനങ്ങളുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ നിറച്ച് അത് 'ചില്ലറ അസൗകര്യങ്ങള്‍' മാത്രമാണെന്ന് വിലയിരുത്താന്‍ അസാമാന്യ ബുദ്ധി തന്നെ വേണം.തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ പിന്‍വലിക്കുന്നതിന്
നിബന്ധനവെക്കാന്‍ ഒരു സര്‍ക്കാരിനുംഅധികാരമില്ല. ഈ നടപടി തികച്ചും അപലനീയമാണ് പ്രതിഷേധാര്‍ഹമാണ് തികഞ്ഞ മനുഷ്യാവകാശ
ലംഘനമാണ്.ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു പൗരന്‍ നേരായ
വഴിയിലൂടെ ആര്‍ജ്ജിച്ച സ്വത്ത് സംരക്ഷിക്കാന്‍ ഭരണകൂടത്തിന്
ബാധ്യതയുണ്ട്. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍
നിബന്ധനകള്‍ വെച്ചത് തികച്ചും ഭരണഘടനാ ലംഘനമാണ്.ഇന്ത്യന്‍
ഭരണഘടനക്ക് തരിപോലും വിലകല്‍പിക്കാത്തവര്‍ നാടുഭരിക്കുമ്പോള്‍
ഭരണഘടനക്ക് കടലാസിന്റെ വില പോലും ഇല്ല എന്ന് നാം തിരിച്ചറിയുകയാണ്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം വെച്ച്
സഹകരണമേഖലയെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് ജനജീവിതം കൂടുതല്‍ ദു:സ്സഹമാക്കി. സാധാരണ ജനജീവിതവും സഹകരണമേഖലയും
ഇഴ ചേര്‍ന്ന് കിടക്കുന്നത് മോഡിക്ക് സഹിക്കുന്നില്ല. ഇത്രയും നിക്ഷേപം
കോര്‍പറേറ്റുകള്‍ക്ക് തൊടാന്‍ പോലും പറ്റുന്നില്ലല്ലോ എന്നതാണ് പ്രധാന വേവലാതി. കറന്‍സി റദ്ദാക്കല്‍ നടപടി ഒരു മാസം പിന്നിടുമ്പോള്‍ ഈ
നടപടി പൂര്‍ണ്ണമായും പരാജയമായി മാറുകയാണ്. കോടിക്കണക്കിന്
ജനങ്ങള്‍ ദുരിതം അനുഭവിുന്നതൊഴിച്ചാല്‍ സമ്പദ്ഘടനയില്‍ ഒരു ചുക്കും സംഭവിച്ചില്ല.
ഈ നടപടിയുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ നടത്തിയ എല്ലാ
പ്രഖ്യാപനങ്ങളും വെറും പാഴ്‌വാക്കാണെന്ന് ഇന്ത്യന്‍ ജനത
തിരിച്ചറിയുകയാണ്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നോട്ടുകള്‍
ബാങ്കുകളില്‍ എത്തിക്കഴിഞ്ഞു. കള്ളനോട്ട് വ്യാപനത്തിന്റെ കാര്യത്തിലും സര്‍ക്കാരും റിസര്‍വ് ബാങ്കും ദേശവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്. കറന്‍സിനോട്ട് അച്ചടിക്കാനുള്ള കടലാസ് ബ്രിട്ടീഷ് കമ്പനിയായ
ഉല ഘമ ഞൗല യില്‍ നിന്നാണ് വാങ്ങിയിരുന്നത്. എന്നാല്‍ 2010ല്‍ അവര്‍ വിതരണം ചെയ്ത കറന്‍സി അച്ചടിക്കാനുള്ള കടലാസ് ഗുണനിലവാരം കുറഞ്ഞതുകൊണ്ട് ഈ കമ്പനിയെ റിസര്‍വ് ബാങ്ക് Black list
ചെയ്തിരുന്ന ഇതേ കമ്പനിയില്‍ നിന്നാണ് ഇപ്പോള്‍ വീണ്ടും കടലാസ് വാങ്ങുന്നത്. 

No comments:

Post a Comment